കൊച്ചി: എറണാകുളം മുനമ്പത്ത് ഫൈബര്‍ ബോട്ട് മറിഞ്ഞ് നാല് പേരെ കാണാതായി. മൂന്ന് പേരെ രക്ഷപ്പെടുത്തി. ഏഴ് പേരാണ് വള്ളത്തിലുണ്ടായിരുന്നത്. മാലിപ്പുറത്തു നിന്നും മീന്‍ പിടിക്കാന്‍ പോയ സമൃദ്ധി എന്ന ബോട്ടാണ് മറിഞ്ഞത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് അപകടം.
നാല് മണിക്കൂറോളം കടലില്‍ കിടന്നെന്ന് രക്ഷപ്പെട്ട തൊഴിലാളികള്‍ പറഞ്ഞു. സെന്റ് ജൂഡ് വള്ളത്തിലെ തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ട മത്സ്യത്തൊഴിലാളികളെ കരക്കെത്തിച്ചത് ആനന്ദന്‍, മണികണ്ഠന്‍, ബൈജു എന്നിവരെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ ഫോര്‍ട്ട്കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാണാതായ ഷാജി, ശരത്, മോഹനന്‍, രാജു എന്നിവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
കോസ്റ്റ്ഗാര്‍ഡിന്റെയും മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും കോസ്റ്റല്‍ പൊലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചില്‍ നടക്കുന്നത്. മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്. മാലിപ്പുറത്ത് നിന്ന് ഇന്‍ബോര്‍ഡ് വള്ളത്തില്‍ മീന്‍ ശേഖരിക്കാന്‍ പോയ ചെറു ബോട്ടാണ് മുങ്ങിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.