മെൽബൺ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക സമാപന സമ്മേളനം നടത്തി

മെൽബൺ സെൻറ് മേരീസ് ക്‌നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷിക സമാപന സമ്മേളനം നടത്തി

മെൽബൺ: മെൽബൺ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഇടവകയുടെ പത്താം വാർഷികാഘോഷങ്ങളും സമാപനസമ്മേളനവും പ്രൗഢഗംഭീരമായി ആഘോഷിച്ചു. സെപ്റ്റംബർ 30-ാം തിയതി സ്പ്രിങ്‌വെയിൽ ടൌൺ ഹാളിൽ വെച്ചാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ പിതാവിന്റെ മുഖ്യ കാർമ്മികത്വത്തിൽ നടന്ന ആഘോഷപൂർവ്വമായ പാട്ടുകുർബാനയോടുകൂടി ആഘോഷ പരിപാടികൾ ആരംഭിച്ചു. ജിജിമോൻ കുഴിവേലിൽ നൽകിയ ആമുഖ സന്ദേശത്തോടെയാണ് ആഘോഷമായ കൃതജ്ഞതാ ബലി ആരംഭിച്ചത്.

ഇടവക വികാരി ഫാദർ അഭിലാഷ് കണ്ണാമ്പടം, മുൻ വാകിര ഫാദർ പ്രിൻസ് തൈപുരയിടത്തിൽ, ഫാദർ ഡാലിഷ് കൊച്ചേരിൽ തുടങ്ങിയവർ സഹ കാർമ്മികരായിരുന്നു. ഫാദർ അഭിലാഷ് കണ്ണാമ്പടത്തിന്റെ അധ്യക്ഷതയിൽ കൂടിയ പൊതുസമ്മേളനം, കോട്ടയം അതിരൂപതാ സഹായമെത്രാൻ മാർ ജോസഫ് പണ്ടാരശ്ശേരിൽ ഉദ്ഘാടനം ചെയ്തു.

സെന്റ് മേരിസ് ഇടവകയുടെ കഴിഞ്ഞ പത്തുവർഷക്കാലത്തെ വളർച്ചയുടെ പടവുകൾ ഏറെ സന്തോഷം നൽകുന്നുവെന്നും, പത്താം വാർഷികത്തിനോടനുബന്ധിച്ചു, കഴിഞ്ഞ ഒരുവർഷമായി നടത്തിവരുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്ന് പിതാവ് ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

കോട്ടയം പാർലമെന്റ് അംഗം, ശ്രീ തോമസ് ചാഴികാടൻ എം.പി വിശിഷ്ടാതിഥിയായി മുഖ്യ പ്രഭാഷണം നടത്തി. മെൽബൺ സെൻറ് തോമസ് സീറോ മലബാർ രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ ജോൺ പനംതോട്ടത്തിൽ പിതാവിന്റെ സ്നേഹ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു. മെൽബൺ സെൻറ് തോമസ് സീറോ മലബാർ സഭാ വികാരി ജനറാൾ മോൺസിഞ്ഞോർ ഫ്രാൻസിസ് കോലഞ്ചേരി അനു​ഗ്രഹ പ്രഭാഷണം നടത്തി.

ഫാദർ പ്രിൻസ് തൈപുരയിടത്തിൽ ആമുഖ സന്ദേശവും, കെ.സി.വൈ.എൽ കോട്ടയം അതിരുപതാ പ്രസിഡൻറ് ശ്രീ ലിബിൻ ജോസ് പാറയിൽ, ഫാദർ ഡാലിഷ് കൊച്ചേരിൽ എന്നിവർ ആശംസകളും അർപ്പിച്ച് സംസാരിച്ചു. ഇടവകയുടെ വളർച്ചയ്ക്കായി നിസ്വാർത്ഥമായി സേവനമനുഷ്ഠിച്ച അൽമായ നേതൃത്വങ്ങളെ സമ്മേളനത്തിനിടെ ആദരിച്ചു. ഇടവകാംഗങ്ങൾ എഴുതി പൂർത്തീകരിച്ച ബൈബിൾ കയ്യെഴുത്തു പ്രതിയുടെ പ്രകാശനവും നടത്തി. പത്താം വാർഷികാഘോഷങ്ങളുടെ ഓർമ്മകൾ അയവിറക്കുന്ന സ്മരണിക, സുവനീർ മാർ ജോസഫ് പണ്ടാരശ്ശേരിൽ, കോട്ടയം പാർലമെൻറ് അംഗം ശ്രീ തോമസ് ചാഴികാടന് നൽകി പ്രകാശനം ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.