കൊച്ചി: മുനമ്പം ബോട്ടപകടത്തിൽ കാണാതായ ഒരാളുടെ മൃതദേഹം കണ്ടെത്തി. 24 വയസുള്ള ശരത്തിന്റേതാണ് കണ്ടെത്തിയ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു. 10.2 നോട്ടിക്കൽ മൈൽ അകലെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അതെ സമയം മുനമ്പത്ത് വള്ളം മറിഞ്ഞ് കാണാതായ മറ്റ് മൽസ്യ തൊഴിലാളികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കോസ്റ്റ്ഗാർഡിന്റെയും മറൈൻ എൻഫോഴ്സ്മെൻറിന്റെയും കോസ്റ്റൽ പൊലീസിന്റെയും നേതൃത്വത്തിലാണ് തെരച്ചിൽ നടക്കുന്നത്.
മുനമ്പത്ത് കഴിഞ്ഞ ദിവസം രാത്രി ഏഴുപേരെയാണ് കാണാതായത്. ഇതിൽ മൂന്ന് പേരെ നേരത്തെ കണ്ടെത്തിയിരുന്നു. ബാക്കി നാല് പേർക്കായി തെരച്ചിൽ നടക്കുന്ന സാഹചര്യത്തിലാണ് ഒരാളെക്കൂടി കണ്ടെത്തിയത്. തെരച്ചിലിനായി മത്സ്യത്തൊഴിലാളികളും രംഗത്തുണ്ട്.
മാലിപ്പുറത്ത് നിന്ന് ഇൻബോർഡ് വള്ളത്തിൽ മീൻ ശേഖരിക്കാൻ പോയ ചെറു ബോട്ടാണ് മുങ്ങിയത്. വള്ളത്തിലുണ്ടായിരുന്ന ഏഴ് പേരില്‍ ആനന്ദൻ, മണികണ്ഠൻ, ബൈജു എന്നിവരെയാണ് നേരത്തെ രക്ഷപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.