ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസില്‍ 100 മെഡലുകളെന്ന ചരിത്ര നേട്ടം സ്വന്തമാക്കി ഇന്ത്യ. ശനിയാഴ്ച നടന്ന കബഡി ഫൈനലില്‍ ചൈനീസ് തായ്‌പെയിയെ പരാജയപ്പെടുത്തി ഇന്ത്യന്‍ വനിതാ ടീം സ്വര്‍ണം നേടിയതോടെ രാജ്യത്തിന്റെ മെഡല്‍ നേട്ടം നൂറിലെത്തി. 26-25 എന്ന സ്‌കോറിന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലായിരുന്നു ഇന്ത്യന്‍ ടീമിന്റെ ജയം.
25 സ്വര്‍ണവും 35 വെള്ളിയും 40 വെങ്കലവുമടക്കമാണ് ഇന്ത്യ മെഡലുകളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ചത്. അമ്പെയ്ത്തില്‍ ജ്യോതി സുരേഖയ്ക്കും ഓജസ് പ്രവീണിനും സ്വര്‍ണം ലഭിച്ചു. ഇതേ ഇനത്തില്‍ അഭിഷേക് വര്‍മ വെള്ളിയും അതിഥി ഗോപിചന്ദ് വെങ്കലവും നേടി.
പുരുഷ ഹോക്കിയില്‍ ഇന്ത്യ സ്വര്‍ണം നേടിയിരുന്നു. ഫൈനലില്‍ ഒന്നിനെതിരേ അഞ്ച് ഗോളുകള്‍ക്ക് ഇന്ത്യ ജപ്പാനെ തകര്‍ത്തു. ബ്രിഡ്ജ് ടീം ഇനത്തില്‍ ഇന്ത്യക്ക് വെള്ളി ലഭിച്ചു. രാജു ടോളാനി, അജയ് പ്രഭാകര്‍ കാഹ്‌റെ, രാജേശ്വരി തിവാരി, സുമിത് മുഖര്‍ജി എന്നിവരടങ്ങിയ സഖ്യമാണ് വെള്ളി നേടിയത്. ഫൈനലില്‍ ഇന്ത്യന്‍ ടീം ഹോങ്കോങിനോട് പരാജയപ്പെട്ടു.
പുരുഷ ക്രിക്കറ്റിലും ബാഡ്മിന്റന്‍ പുരുഷ ഡബിള്‍സിലും ഫൈനല്‍ മത്സരങ്ങളില്‍ ഇന്ത്യന്‍ പ്രാതിനിധ്യമുള്ളതിനാല്‍ രണ്ട് മെഡലുകള്‍ കൂടി ഉറപ്പാണ്. 2018 ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 70 മെഡലുകള്‍ നേടിയതായിരുന്നു ഇന്ത്യയുടെ ഇതിനു മുമ്പത്തെ വലിയ മെഡല്‍ നേട്ടം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.