കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

കു​വൈ​റ്റ് പൗ​ര​ന്മാ​ർ​ക്ക് 50 രാ​ജ്യ​ങ്ങ​ളി​ലേ​ക്ക് വിസയില്ലാതെ യാത്ര ചെയ്യാം

കുവെെറ്റ്: വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് 50 രാജ്യങ്ങളിൽ സഞ്ചരിക്കാം. വിദേശകാര്യ മന്ത്രി ശൈഖ് സലിം അസ്സബാഹ് ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ അസംബ്ലിയില്‍ പാര്‍ലമെന്റ് അംഗം ഒസാമ അൽ സെയ്ദിന്റെ ചോദ്യത്തിന് മറുപടി പറഞ്ഞായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്.

അമേരിക്കയിലേക്കും ഏഷ്യയിലെ ഏഴു രാജ്യങ്ങളിലേക്കും വിസയില്ലാതെ കുവെെറ്റ് പൗരൻമാർക്ക് സഞ്ചരിക്കാം. കൂടാതെ യൂറോപ്പിലെ പത്തു രാജ്യങ്ങളിലേക്കും സഞ്ചരിക്കാൻ സാധിക്കും. ആഫ്രിക്കയിലെ നാലു രാജ്യങ്ങളിലേക്കും ഗള്‍ഫ്‌ രാജ്യങ്ങളിലേക്കും ഓസ്‌ട്രേലിയയിലേക്കും അഞ്ച് അയല്‍രാജ്യങ്ങളിലേക്കും വിസയില്ലാതെ സഞ്ചരിക്കാൻ സാധിക്കും. 11 രാജ്യങ്ങളില്‍ ഇലക്ട്രോണിക് എൻട്രി വിസകൾ കുവെെറ്റ് പൗരൻമാർക്ക് ലഭ്യമാണെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.