ദോഹ: ജനുവരി 12 മുതല്‍ ഫെബ്രുവരി 10 വരെ ദോഹയില്‍ നടക്കുന്ന എ.എഫ്.സി ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023 ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഒക്ടോബര്‍ 10 മുതല്‍ വില്‍പ്പനയ്ക്കെത്തുമെന്ന് സംഘാടക സമിതി അറിയിച്ചു.
ഒന്‍പതു സ്റ്റേഡിയങ്ങളിലായി ആകെ 51 മത്സരങ്ങളുണ്ടാവും. അതില്‍ ഏഴെണ്ണം മുമ്പ് ഖത്തര്‍ 2022ലെ ഫിഫ ലോകകപ്പില്‍ ഉപയോഗിച്ചിരുന്ന സ്റ്റേഡിയങ്ങളാണ്.
ആതിഥേയ രാജ്യം നിലവിലെ ചാമ്പ്യന്മാരായി പങ്കെടുക്കുന്നുവെന്നതും ഈ പതിപ്പിന്റെ സവിശേഷതയാണ്. സംഘാടക സമിതിയുടെ വെബ്സൈറ്റിലൂടെയും എ.എഫ്.സി വെബ്സൈറ്റ് വഴിയും ടിക്കറ്റുകള്‍ ലഭിക്കും.
വിവിധ പാക്കേജുകള്‍ (സിംഗിള്‍ മാച്ച് ടിക്കറ്റ്, ടൂര്‍ണമെന്റിന്റെ ആദ്യ റൗണ്ടിലെ പ്രിയപ്പെട്ട ടീം പാക്കേജുകള്‍, ഗ്രൂപ്പ് ഘട്ടങ്ങള്‍, മറ്റ് ഓപ്ഷനുകള്‍) സഹിതം ടിക്കറ്റുകള്‍ക്ക് 25 റിയാല്‍ ആയിരിക്കും വിലയെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു
ടൂര്‍ണമെന്റിന്റെ ടിക്കറ്റുകള്‍ ഘട്ടംഘട്ടമായി പുറത്തിറക്കുമെന്നും ഫാന്‍ എന്‍ട്രി വിസയുമായോ ഹയ്യ കാര്‍ഡുമായോ ബന്ധിപ്പിക്കില്ലെന്നും ഏഷ്യന്‍ കപ്പ് ഖത്തര്‍ 2023ന്റെ ലോക്കല്‍ ഓര്‍ഗനൈസിംഗ് കമ്മിറ്റിയിലെ മാര്‍ക്കറ്റിംഗ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഹസന്‍ റാബിയ അല്‍ കുവാരി പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.