കോവിഡ് വാക്സിൻ ഹലാലോ ? ഇന്തോനേഷ്യ തീരുമാനത്തിനായി കാത്തിരിക്കുന്നു

കോവിഡ് വാക്സിൻ ഹലാലോ ? ഇന്തോനേഷ്യ തീരുമാനത്തിനായി കാത്തിരിക്കുന്നു

ജക്കാർത്ത : അടുത്തയാഴ്ച ചൈനീസ് വാക്‌സിൻ ഉപയോഗിച്ച്   വൻതോതിലുള്ള കുത്തിവയ്പ്പ് പരിപാടി ആരംഭിക്കുന്നതിനു മുമ്പ് ഒരു കോവിഡ് -19 വാക്സിൻ ഹലാലാണോ അല്ലയോ എന്ന കാര്യത്തിൽ വിധി പുറപ്പെടുവിക്കാനാവുമെന്ന് ഇന്തോനേഷ്യയിലെ പരമോന്നത മുസ്‌ലിം പുരോഹിത കൗൺസിൽ പ്രതീക്ഷിക്കുന്നു.ചൈനയിലെ സിനോവാക് ബയോടെക്കിൽ നിന്ന് 3 ദശലക്ഷം ഡോസുകൾ വാങ്ങിയ ശേഷം ജനുവരി 13 ന് പ്രതിരോധ കുത്തിവയ്പ്പുകൾ നടത്താൻ മുസ്ലീം ഭൂരിപക്ഷമുള്ള ഈ രാജ്യം പദ്ധതിയിടുന്നു.

വാക്സിനുകൾ ഇസ്ലാമിക തത്ത്വങ്ങൾ പാലിക്കുന്നുണ്ടോ എന്ന തർക്കം 2018-ൽമുതൽ ഉടലെടുത്തിരുന്നു. ഇന്തോനേഷ്യൻ ഉലമ കൗൺസിൽ (എം.യു.ഐ) പുറപ്പെടുവിച്ച ഫത്‌വ അനുസരിച്ച് ഇസ്‌ലാമിന് കീഴിൽ മീസിൽസ് വാക്സിൻ നിരോധിച്ചിരിന്നു.

സർക്കാർ പ്രതിരോധ കുത്തിവയ്പ്പ് പരിപാടി ആരംഭിക്കുന്നതിനുമുമ്പ് ഈ ഉത്തരവ് പ്രഖ്യാപിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഭക്ഷണവും മരുന്നും ഹലാലാണോ എന്ന് വിലയിരുത്തുന്നതിനായുള്ള ഉലമ കൗൺസിലിലെ ഉദ്യോഗസ്ഥനായ മുട്ടി അരിന്താവതി പറഞ്ഞു.അന്തിമ ഉത്തരവ് പുറപ്പെടുവിക്കുന്നതിനുമുമ്പ് വാക്സിനെ സംബന്ധിച്ചുള്ള വിവരങ്ങൾ ശേഖരിക്കുകയാണെന്ന് അവർ വ്യക്തമാക്കി.

തെക്കുകിഴക്കൻ ഏഷ്യയിലെ തന്നെ ഏറ്റവും മോശമായ ആരോഗ്യ സാഹചര്യമാണ് ഇന്തോനേഷ്യയിൽ നിലവിലുള്ളത് . രാജ്യത്തെ ബാധിക്കുന്ന ആരോഗ്യ, സാമ്പത്തിക പ്രതിസന്ധികൾ പരിഹരിക്കുന്നതിനുള്ള മാർഗ്ഗമായാണ് അധികൃതർ വാക്സിനെ കാണുന്നത്. ഉലമ കൗൺസിൽ ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് കാണാൻ സർക്കാർ ആകാംക്ഷയോടെ കാത്തിരിക്കുകയാണ് . വാക്സിന്റെ സ്വീകാര്യത വർദ്ധിപ്പിക്കുന്നതിനായി പ്രസിഡന്റ് ജോക്കോ വിഡോഡോ അടുത്തയാഴ്ച ആദ്യമായി വാക്സിൻ സ്വീകരിക്കുമെന്ന് അറിയിച്ചു.

വാക്സിനുകൾ “പോർസിൻ വസ്തുക്കളില്ലാതെ നിർമ്മിച്ചതാണ്” എന്ന് സിനോവാക് ഇന്തോനേഷ്യയിലെ സർക്കാർ ഉടമസ്ഥതയിലുള്ള മരുന്ന് നിർമ്മാതാക്കളായ ബയോ ഫാർമയോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

മറ്റ് മാർഗങ്ങളില്ലെങ്കിൽ ഹലാൽ അല്ലാത്ത അടിയന്തര വാക്സിനുകൾ ഉപയോഗിക്കാമെന്ന് ഇന്തോനേഷ്യയിലെ ഏറ്റവും വലിയ മുഖ്യധാരാ മുസ്ലിം സംഘടനയായ നഹ്‌ലത്തുൽ ഉലമയിലെ ഒരു ഉദ്യോഗസ്ഥൻ അഹ്മദ് ഇഷോമുദ്ദീൻ പറഞ്ഞു. എന്നാൽ അയൽരാജ്യമായ മലേഷ്യയിൽ, കോവിഡ് 19 വാക്സിനുകൾ മുസ്ലീങ്ങൾക്ക് അനുവദനീയമാണെന്ന് അവിടുത്തെ മത അധികാരികൾ പ്രഖ്യാപിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.