കപ്പല്‍ യാത്രക്കിടെ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി

കപ്പല്‍ യാത്രക്കിടെ മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കാണാതായി

മലപ്പുറം: മലയാളി മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനെ കപ്പല്‍ യാത്രക്കിടെ കാണാതായി. ലൈബീരിയന്‍ എണ്ണ കപ്പലായ എംടി പറ്റ്‌മോസിന്റെ മലപ്പുറം നിലമ്പൂര്‍ സ്വദേശി മനേഷ് കേശവദാസിനെയാണ് കാണാതായത്.അബുദാബിയില്‍ നിന്നു മലേഷ്യയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം. അവധിക്ക് നാട്ടിലെത്തിയ മനേഷ് ഓഗസ്റ്റ് മൂന്നിനാണ് മടങ്ങിയത്.

അബുദാബിയിലെ ജബല്‍ ധാനയില്‍ നിന്നു മലേഷ്യയിലേക്ക് ചരക്കുമായി പോകുന്നതിനിടെ ബുധനാഴ്ചയാണ് മനേഷിനെ കാണാതായത്. പുലര്‍ച്ചെ നാല് മണിക്ക് ഡ്യൂട്ടി കഴിഞ്ഞു വിശ്രമിക്കാനായി കപ്പലിലെ മുറിയില്‍ പോയ മനേഷിനെ പിന്നീട് കാണാതായെന്നാണ് കമ്പനി അധികൃതര്‍ പറയുന്നത്. മനേഷിനായുള്ള തിരച്ചില്‍ തുടരുകയാണ്.

സംഭവവുമായി ബന്ധപ്പെട്ട് കുടുംബം വിദേശ കാര്യ മന്ത്രാലയത്തിനും കോസ്റ്റ് ഗാര്‍ഡിനും പരാതി നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.