വാഷിംഗ്ടണ്‍: പാലസ്തീന്‍ പോരാളി സംഘടനയായ ഹമാസിനെ പിന്തുണയ്ക്കുന്ന പോസ്റ്റുകളും തെറ്റായ വിവരങ്ങളുള്ള വീഡിയോകളും ഫെയ്‌സ്ബുക്, ഇന്‍സ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃസ്ഥാപനമായ മെറ്റ പ്ലാറ്റ്ഫോമുകളില്‍ നിന്ന് നീക്കം ചെയ്യാനുള്ള നടപടികള്‍ സ്വീകരിക്കുന്നതായി മെറ്റ അറിയിച്ചു. യൂറോപ്യന്‍ യൂണിയന്റെ ഭീഷണി മൂലമാണ് മെറ്റയുടെ ഈ നീക്കം.
തെറ്റായ വിവരങ്ങള്‍ പ്രചരിക്കുന്നത് കൈകാര്യം ചെയ്യാന്‍ വേണ്ടത്ര നടപടിയെടുക്കാത്ത സോഷ്യല്‍ മീഡിയ കമ്പനികളെ യൂറോപ്യന്‍ യൂണിയന്‍ ശാസിച്ചതിനെത്തുടര്‍ന്നാണ് അതിവേഗ നടപടികളെന്നാണ് റിപ്പോര്‍ട്ട്. ഒക്ടോബര്‍ ഏഴിന് ഹമാസ് ഇസ്രയേലിനെ ആക്രമിച്ചത് മുതല്‍, തെറ്റിദ്ധരിപ്പിക്കുന്ന അവകാശവാദങ്ങളും വ്യാജ ചിത്രങ്ങളും ഫേസ്ബുക്കിലും മറ്റ് സോഷ്യല്‍ മീഡിയകളിലും പ്രചരിച്ചിരുന്നു. ആക്രമണത്തിന് ശേഷം മൂന്ന് ദിവസത്തിനുള്ളില്‍ 795,000-ലധികം ഉള്ളടക്കങ്ങള്‍ നീക്കം ചെയ്തതായി മെറ്റ വ്യക്തമാക്കി.
തങ്ങളുടെ 'violence and incitement policy' മെറ്റ താല്‍ക്കാലികമായി വിപുലീകരിക്കുകയും ഹമാസ് ബന്ദികളാക്കിയവരെ വ്യക്തമായി തിരിച്ചറിയുന്ന ഉള്ളടക്കം നീക്കം ചെയ്യുകയും ചെയ്തത്രെ, പ്രദേശത്തുള്ളവരുടെ സാഹചര്യത്തെക്കുറിച്ചു ലോകത്തെ അറിയിക്കാനാണെങ്കില്‍ കൂടിയായിരുന്നുവെങ്കിലും അത്തരം വീഡിയോകള്‍ നീക്കം ചെയ്യുന്നതായി മെറ്റ പറയുന്നു. പക്ഷെ മങ്ങിയ ചിത്രങ്ങളുള്ള ഉള്ളടക്കം ഇപ്പോഴും അനുവദനീയമാണ്. പക്ഷേ ബന്ദികളുടെ സുരക്ഷയ്ക്കും സ്വകാര്യതയ്ക്കുമായിരിക്കും കമ്പനി മുന്‍ഗണന നല്‍കുകയെന്നും കമ്പനി വിശദീകരിച്ചു.
മെറ്റയുടെ പോസ്റ്റ് :
ബന്ദികളുടെ ദൃശ്യങ്ങള്‍ സംപ്രേക്ഷണം ചെയ്യുമെന്ന ഭീഷണിയെക്കുറിച്ച് തങ്ങള്‍ക്ക് അറിയാമെന്നും അത്തരം ഉള്ളടക്കങ്ങള്‍ വേഗത്തില്‍ നീക്കം ചെയ്യുമെന്നും ഷെയര്‍ ചെയ്യുന്നത് തടയുമെന്നും മെറ്റാ പറഞ്ഞു.
ഹാഷ്ടാഗുകളുമായി ബന്ധപ്പെട്ട ചില ഉള്ളടക്കം തങ്ങളുടെ കമ്മ്യൂണിറ്റി മാര്‍ഗ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നതായി മെറ്റ ടീം വിലയിരുത്തിയതിന് ശേഷം നിരവധി ഇന്‍സ്റ്റാഗ്രാം ഹാഷ്ടാഗുകള്‍ നിയന്ത്രിച്ചിരിക്കുന്നുവെന്നും മെറ്റ കുറിപ്പില്‍ വിശദീകരിച്ചു.
അതേസമയം വാര്‍ത്താ റിപ്പോര്‍ട്ടിങ്, മനുഷ്യാവകാശ സംബന്ധമായ പ്രശ്നങ്ങള്‍ അല്ലെങ്കില്‍ അക്കാഡമികവും നിഷ്പക്ഷവും വിമര്‍ശനാത്മകവുമായ ചര്‍ച്ചകള്‍ പോലുള്ള സാമൂഹികവും രാഷ്ട്രീയവുമായ പോസ്റ്റുകള്‍ മെറ്റാ അനുവദിക്കുന്നു.
യൂറോപ്യന്‍ കമ്മീഷന്‍ അതിന്റെ ഡിജിറ്റല്‍ സേവന നിയമത്തിന് (ഡിഎസ്എ) അനുസൃതമായി ചിലതരം ഉള്ളടക്കം നീക്കം ചെയ്യാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. അതിന്റെ ലംഘനം വലിയ പിഴയ്ക്ക് കാരണമാകുമെന്നതിനാല്‍ കമ്പനികള്‍ ഗൗരവത്തിലാണ് കൈകാര്യം ചെയ്യുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.