അബുദാബി: യുഎഇയിൽ ഇന്നലെ രേഖപ്പെടുത്തിയത് കോവിഡ് രോഗികളുടെ ഏറ്റവും ഉയർന്ന കണക്ക്. 2,067 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതാദ്യമാണ് ഇത്രയും പേർക്ക് ഒരു ദിവസത്തിനകം രോഗം സ്ഥിരീകരിക്കുന്നത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 2, 18 766 ആയതായി ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം റിപ്പോർട്ട് ചെയ്തു.
നാല് പേർ മരിച്ചു. രോഗമുക്തി നേടിയവർ 2,199 ആണ്. രാജ്യത്ത് ഇതുവരെ രോഗമുക്തി നേടിയവർ 1,95, 520 ആണ്. ആകെ മരണം 689. 1,56,553 പേർക്ക് പുതുതായി രോഗ പരിശോധന നടത്തിയതോടെ യുഎഇയിൽ ആകെ പരിശോധന 22 മില്ല്യണായി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.