ദുബായ്: നടപ്പ് സാമ്പത്തിക വര്‍ഷം രണ്ടാം പാദത്തില്‍ മികച്ച വളര്‍ച്ച രേഖപ്പെടുത്തി ദുബായ്. കണക്കുകള്‍ പുറത്തുവന്നപ്പോള്‍ എമിറേറ്റ് കൈവരിച്ചത് 3.6 ശതമാനത്തിന്റെ മുന്നേറ്റം. ആദ്യ ആറു മാസത്തെ ആകെ വളര്‍ച്ച 3.2 ശതമാനമാണ് രേഖപ്പെടുത്തിയത്. ഗതാഗത, സംഭരണ മേഖലകളാണ് മറ്റെല്ലാ വ്യവസായങ്ങളെയും പിന്തള്ളി വലിയ വളര്‍ച്ച കൈവരിച്ചത്. 10.5 ശതമാനമാണ് ഈ മേഖലകള്‍ കൈവരിച്ച നേട്ടമെന്ന് സര്‍ക്കാര്‍ പുറത്തുവിട്ട രേഖകള്‍ വ്യക്തമാക്കുന്നു. കര, സമുദ്ര, വ്യോമ ഗതാഗതവും ലോജിസ്റ്റിക്‌സ് രംഗവും ഉള്‍പ്പെടുന്ന ഈ മേഖല ആകെ വളര്‍ച്ചയുടെ 42.8 ശതമാനമാണ് സമ്പദ്‌വ്യവസ്ഥക്ക് സംഭാവന ചെയ്തത്. ഇതുവഴി 3140 കോടി ദിര്‍ഹം എമിറേറ്റിലേക്ക് ഒഴുകി.
2023ന്റെ ആദ്യ പകുതിയില്‍ യാത്രക്കാരുടെ എണ്ണത്തില്‍ വിമാനക്കമ്പനികള്‍ 56 ശതമാനം വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ട്. യാത്ര വര്‍ധിച്ചതില്‍നിന്ന് വ്യോമഗതാഗത മേഖല പ്രയോജനം നേടിയതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. സമാന്തരമായി എമിറേറ്റിലെ ഹോട്ടല്‍, ഭക്ഷ്യസേവന മേഖലയും 2023ലെ ആദ്യ ആറു മാസങ്ങളില്‍ 9.2 ശതമാനം വികസിച്ചു. സമ്പദ്വ്യവസ്ഥയില്‍ 790 കോടി ദിര്‍ഹമാണ് ഇതുവഴി എത്തിയത്. റിയല്‍ എസ്‌റ്റേറ്റ് മേഖലയും ശക്തമായ വളര്‍ച്ചയുടെ പാതയിലാണ്. 3.6 ശതമാനം വളര്‍ച്ചയാണ് ഈ രംഗത്ത് രേഖപ്പെടുത്തിയത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.