ദുബായ് ബിസിനസ് ഫോറത്തിന് നവംബറില്‍ തുടക്കമാകും

ദുബായ് ബിസിനസ് ഫോറത്തിന് നവംബറില്‍ തുടക്കമാകും

ദുബായ്: ദുബായ് ബിസിനസ് ഫോറത്തിന്റെ 'ഫ്യൂച്ചര്‍ തിയറ്റര്‍' പ്രോഗ്രാമിന്റെ വിശദാംശങ്ങള്‍ ദുബായ് ചേമ്പേഴ്‌സ് അവതരിപ്പിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ആതിഥേയത്വം വഹിക്കുന്ന ദുബായ് ബിസിനസ് ഫോറം 'ഷിഫ്റ്റിങ് ഇക്കണോമിക് പവര്‍' എന്ന പരിപാടി നവംബര്‍ ഒന്ന്, രണ്ട് തീയതികളില്‍ മദീനത്ത് ജുമൈറയില്‍ നടക്കും.

ഇന്നത്തെ സമ്പദ് വ്യവസ്ഥയെ നയിക്കുന്ന കണ്ടുപിടിത്തങ്ങള്‍ പര്യവേക്ഷണം ചെയ്യുമ്പോള്‍ ആഗോള തലത്തില്‍ മികച്ചതും സുഗമവുമായ ആശയ വിനിമയം നടത്താന്‍ സഹായകരമാവുന്ന പരിശീലന പരിപാടിയാക്കി മാറ്റുവാനാണ് സംഘാടകരുടെയും ശ്രമം.

വ്യവസായം, നിക്ഷേപം, ജോലി സാധ്യതകള്‍ക്കൊപ്പം സൈബര്‍ സുരക്ഷയുടെയും റോബോട്ടിക്‌സിന്റെയും സാധ്യത കണ്ടെത്തുകയാണ് ലക്ഷ്യം. കൂടാതെ സമ്പദ് വ്യവസ്ഥ, വ്യവസായങ്ങള്‍ എന്നിവയുടെ വളര്‍ച്ചയെ ഉത്തേജിപ്പിക്കുന്ന ഭാവി പ്രവണതകളെ കൂടി കണ്ടെത്തി വിലയിരുത്തുകയും ചെയ്യുന്ന സെഷനുകള്‍ ക്രമീകരിച്ചിട്ടുണ്ട്.

ഈ വര്‍ഷത്തെ ദുബായ് ബിസിനസ് ഫോറം രൂപകല്‍പ്പന ചെയ്തിരിക്കുന്നത് പങ്കെടുക്കുന്നപങ്കാളികള്‍ക്കും അതിഥികള്‍ക്കും ആഗോള സമൂഹത്തിന്റെ പരിവര്‍ത്തനാത്മക വളര്‍ച്ചയ്ക്കും സഹായകരമാകുന്ന മികച്ച ആശയവിനിമയ സംവിധാനം രൂപപ്പെടുത്തി അതുവഴി കൂടുതല്‍ ഉത്തേജകമായ വളര്‍ച്ചയ്ക്ക് സാധ്യത തുറന്ന് നല്‍കുമെന്നാണ് ദുബായ് ചേംബേഴ്‌സിന്റെ പ്രസിഡന്റും സിഇഒയുമായ മുഹമ്മദ് അലി റാഷെദ് ലൂത്ത അഭിപ്രായപ്പെട്ടത്. 

പരിപാടിയില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യുന്നതിന് register.dubaibusinessforum.com സന്ദര്‍ശിക്കുക.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.