അക്രമികള്‍ക്കൊപ്പം ഇന്ത്യന്‍ പതാകയുമായി എത്തിയതാര്?... സൈബറിടങ്ങളില്‍ ചര്‍ച്ച

അക്രമികള്‍ക്കൊപ്പം ഇന്ത്യന്‍ പതാകയുമായി എത്തിയതാര്?... സൈബറിടങ്ങളില്‍ ചര്‍ച്ച

വാഷിങ്ടണ്‍: അമേരിക്കന്‍ പാര്‍ലമെന്റില്‍ ട്രംപ് അനുകൂലികള്‍ നടത്തിയ അക്രമത്തിനിടെ പ്രത്യക്ഷപ്പെട്ട ഇന്ത്യന്‍ പതാകയെക്കുറിച്ച് സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ച മുറുകുന്നു.

അമേരിക്കയുടെ ജനവിധിയെ ചോദ്യം ചെയ്ത് ട്രംപ് അനുകൂലികള്‍ നടത്തിയ പ്രകടനത്തില്‍ ഇന്ത്യന്‍ പതാകയ്ക്ക് എന്തുകാര്യം? ആരാണ് ഇന്ത്യയുടെ ദേശീയ പതാകയുമായി അക്രമികളോടൊപ്പം ചേര്‍ന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് സൈബറിടങ്ങളില്‍ ഉയരുന്നത്.

കാപിറ്റോളിനു മുന്നില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെയും അമേരിക്കയുടെയും പതാകകള്‍ക്കിടയിലാണ് ഇന്ത്യന്‍ പതാക ദൃശ്യങ്ങളില്‍ ഉള്ളത്. മുമ്പ് ചേരിചേരാ നയത്തിന്റെ ഭാഗമായി കാപിറ്റോളിനു മുന്നില്‍ പാറിയിരുന്ന ഇന്ത്യന്‍ പതാക ഇപ്പോള്‍ അമേരിക്കന്‍ ആഭ്യന്തര രാഷ്ട്രീയത്തില്‍ വരെ എത്തിയെന്ന് നെറ്റിസണ്‍സ് പറയുന്നു.

അതിനിടെ വാഷിങ്ടണില്‍ നിരോധനാജ്ഞ 15 ദിവസത്തേക്ക് നീട്ടിയതായി വാഷിങ്ടണ്‍ ഡിസി മേയര്‍ മുരിയേല്‍ ബൗസര്‍ പറഞ്ഞു. കര്‍ഫ്യൂ ലംഘിച്ചതിനും കലാപം ഉണ്ടാക്കിയതിനും 52 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പാര്‍ലമെന്റിന്റെ സുരക്ഷാചുമതല സുരക്ഷാ സേന ഏറ്റെടുത്തിട്ടുണ്ട്.

പാര്‍ലമെന്റിലുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ വൈറ്റ് ഹൗസ് ഡെപ്യൂട്ടി പ്രസ് സെക്രട്ടറി സാറ മാത്യൂസ് രാജിവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.