എസ് എം സി എ കുവൈറ്റ് രജത ജൂബിലി സ്മാരക കാരുണ്യ ഭവനത്തിൻ്റെ വെഞ്ചരിപ്പും താക്കോൽ ദാനവും

എസ് എം സി എ കുവൈറ്റ് രജത ജൂബിലി സ്മാരക കാരുണ്യ ഭവനത്തിൻ്റെ വെഞ്ചരിപ്പും താക്കോൽ ദാനവും

 കുവൈറ്റ് സിറ്റി: എസ് എം സി എ കുവൈറ്റ് രജത ജൂബിലി സ്മാരക കാരുണ്യ ഭവന നിർമാണ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചു നൽകിയ ഭവനത്തിൻ്റെ വെഞ്ചരിപ്പും, താക്കോൽദാനവും, 2023 ഒക്ടോബർ 21 ശനിയാഴ്ച രാവിലെ 8:30 ന് മാനന്തവാടി രൂപതയുടെ സഹായ മെത്രാൻ മാർ അലക്സ്‌ താരാമംഗലം നിർവ്വഹിച്ചു. 

 മാനന്തവാടി രൂപതയിലെ സോഷ്യൽ സർവ്വീസ് സൊസൈറ്റിയുടെ മേൽനോട്ടത്തിൽ വയനാട്, പുൽപള്ളിയിലാണ് ഭവനം നിർമ്മിച്ച് നൽകിയത്.

 എസ് എം സി എ കുവൈറ്റിനെ പ്രതിനിധികരിച്ച് ഫഹാഹീൽ ഏരിയ കൺവീനർ അജോഷ് ആന്റണി, എസ് എസി എ കുവൈറ്റ്‌ മുൻ ട്രഷർ വിൽ‌സൺ വടക്കേടത്ത്, എസ് എം സി എ കുവൈറ്റ് റിട്ടേണീസ് ഫോറം തലശ്ശേരി അതിരൂപത കോർഡിനേറ്റർമാരായ കുര്യാച്ചൻ ഓടക്കൽ, റിന്നി പുതിയകുന്നിൽ, മുൻ എസ് എം സി എ പ്രസിഡൻ്റ് ഡേവിസ് കൊളാട്ടുക്കുടി, പുഷ്പ കുര്യാച്ചൻ, രാജി റിന്നി, ബേബി ഡേവിസ് എന്നിവർ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.