അകാലത്തില്‍ പൊലിഞ്ഞ കാന്‍ബറയിലെ ഒന്‍പതു വയസുകാരി ഇസബെല്ലയുടെ സംസ്‌കാരം വ്യാഴാഴ്ച്ച

അകാലത്തില്‍ പൊലിഞ്ഞ കാന്‍ബറയിലെ  ഒന്‍പതു വയസുകാരി ഇസബെല്ലയുടെ  സംസ്‌കാരം വ്യാഴാഴ്ച്ച

കാന്‍ബറ: ഓസ്‌ട്രേലിയയിലെ കാന്‍ബറ മലയാളി സമൂഹത്തിന് ഞെട്ടലും ദുഖവുമായി ഒന്‍പതു വയസുകാരിയുടെ ആകസ്മിക വേര്‍പാട്. കാന്‍ബറയില്‍ ജോലി ചെയ്യുന്ന നഴ്‌സ് ദമ്പതികളായ തോമസിന്റെയും സോണിയയുടെയും ഏക മകള്‍ ഇസബെല്ലയാണ് (9) ന്യൂമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കാന്‍ബറ ഹോസ്പിറ്റലില്‍ വെച്ച് മരണത്തിനു കീഴടങ്ങിയത്.

കാന്‍ബറ മലയാളി സമൂഹത്തിലെ നിറ സാന്നിധ്യമായ ഈ കുടുംബത്തിലെ കുട്ടിയുടെ വേര്‍പാട് മലയാളി സമൂഹത്തെ ഒന്നടങ്കം ദുഖത്തിലാഴ്ത്തിയിരിക്കുകയാണ്. മാതാപിതാക്കളായ തടത്തില്‍ പറമ്പില്‍ തോമസ് ജോണ്‍ (ടോമി) പൊന്തന്‍പുഴ, മണിമല (കാഞ്ഞിരപ്പള്ളി) സ്വദേശിയും, സോണിയ കോട്ടയം മണര്‍കാട് സ്വദേശിനിയുമാണ്.



ഇസബെല്ലയുടെ ഭൗതിക ദേഹത്തിന്റെ പൊതു ദര്‍ശനം ബുധനാഴ്ച (ഒക്ടോബര്‍ 25) വൈകുന്നേരം അഞ്ചു മണി മുതല്‍ ഏഴു മണി വരെ എ.സി.ടിയിലെ സെന്റ് ബെല്‍കോണ്‍ 60 നെറ്റില്‍ഫോള്‍ഡ് സ്ട്രീറ്റില്‍, വില്യം കോള്‍ ഫ്യൂണറല്‍സില്‍ നടക്കും.

സംസ്‌കാര ശുശ്രൂഷകള്‍ വ്യാഴാഴ്ച (ഒക്ടോബര്‍ 26) രാവിലെ 11 മണിക്ക് സെന്റ് ജോസഫ്‌സ് കാത്തലിക് ചര്‍ച്ചില്‍ നടക്കും. തുടര്‍ന്ന് ഭൗതിക ദേഹം 2.50-ന് വോഡന്‍ സെമിത്തേരിയില്‍ അടക്കം ചെയ്യും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.