മസ്കറ്റ്: ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. ആലപ്പുഴ ജില്ലയിൽ ചേർത്തല അവലോകുന്ന് സൗത്ത് ആര്യാട് വെളിയിൽ വീട്ടിൽ വിനോദ് കുമാർ ആണ് മരിച്ചത്. 41 വയസായിരുന്നു. മസ്കറ്റിൽ ആണ് ജോലി ചെയ്തിരുന്നത്. അവിടെ നിന്നും ജോലി മതിയാക്കി നാട്ടിലേക്ക് പോയി. എന്നാൽ രണ്ട് ആഴ്ച മുൻപ് പുതിയ വിസയിൽ വീണ്ടും ജോലിക്കായി ഒമാനിൽ എത്തുകയായിരുന്നു.
പിതാവ് മോഹനൻ. മാതാവ് ലക്ഷ്മിക്കുട്ടി. ഭാര്യ രശ്മി. രണ്ട് കുട്ടികൾ ആവണി. അമ്പാടി . മസകറ്റ് ആർഒപി മോർച്ചറിയിൽ ആണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് അയക്കുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.