സ്ലൈഗോയില്‍ ആദ്യമായി മലയാളികള്‍ക്ക് വേണ്ടി ഒരു അസോസിയേഷന്‍

സ്ലൈഗോയില്‍ ആദ്യമായി മലയാളികള്‍ക്ക് വേണ്ടി ഒരു അസോസിയേഷന്‍

സ്ലൈഗോ: സ്ലൈഗോയില്‍ ആദ്യമായി മലയാളികള്‍ക്ക് വേണ്ടി ഒരു അസോസിയേഷന്‍. മലയാളി അസോസിയേഷന്‍ സ്ലൈഗോ(MAS)യുടെ ഔദ്യോഗിക ഉദ്ഘാടനവും കേരള പിറവിയും നവംബര്‍ നാലിന് കേരളോത്സവം 2023 എന്ന പേരില്‍ രാത്‌കോര്‍മക് സ്‌കൂള്‍ ഹാളില്‍ വച്ചു നടത്തപെടുന്നു. മലയാളത്തെ സ്‌നേഹിക്കുന്ന ഓരോ മലയാളികളുടെയും സ്വപ്നം ആയിരുന്നു ഒരു അസോസിയേഷന്‍. ഇപ്പോള്‍ അതിനൊരു സാക്ഷാകാരം കൈ വന്നിരിക്കുകയാണ്.

അയര്‍ലണ്ടിലെ പ്രശസ്ത ബാന്‍ഡ് ആയ 'Soul Beats'ന്റെ ലൈവ് Orchestra യും പരിപാടിയില്‍ ഉണ്ടായിരിക്കും. പ്രസ്തുത പരിപാടിയിലേക്ക് സ്ലൈഗോയിലേയും പരിസര പ്രദേശങ്ങളിലെയും എല്ലാ മലയാളികളെയും സ്‌നേഹപൂര്‍വം സ്വാഗതം ചെയുന്നുവെന്ന് ഭാരവാഹികള്‍ അറിയിച്ചു.

പ്രസിഡണ്ട് ജോസ് പോള്‍ ഞാളിയന്‍, സെക്രട്ടറി അനൂപ് തോമസ്, ട്രെഷറര്‍ ബാബു ജോണ്‍, പിആര്‍ഒ രാജേഷ് പ്രഭാകര്‍, രക്ഷാധികാരി ഷാജി ആന്റണി താഴത്തുപ്പുറത്ത് മലയാളി അസോസിയേഷന്‍ സ്ലൈഗോയുടെ കമ്മിറ്റി ഭാരവാഹികള്‍.

ഇനിയും രജിസ്റ്റര്‍ ചെയ്യാത്തവര്‍ ഉണ്ടെങ്കില്‍ എത്രയും വേഗം ചെയ്യണമെന്ന് കമ്മിറ്റി ഭാരവാഹികള്‍ അഭ്യര്‍ത്ഥിച്ചു. താഴെ കാണുന്ന ലിങ്ക് വഴി രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.

tickettailor.com






വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.