'എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ, ഭയമില്ല, അദാനിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും': ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ, ഭയമില്ല, അദാനിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും': ഫോണ്‍ ചോര്‍ത്തലില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുല്‍ ഗാന്ധി

'നരേന്ദ്ര മോഡിയുടെ ആത്മാവ് അദാനിയിലാണ്. ഒന്ന് അദാനി, രണ്ട് മോഡി, മൂന്ന് അമിത് ഷാ അതാണ് ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയം'.

ന്യൂഡല്‍ഹി: അദാനിക്ക് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളുടെ ഫോണും ഇ മെയിലും ചോര്‍ത്തുന്നതെന്ന ആരോപണവുമായി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ അധികാരത്തില്‍ ഒന്നാമന്‍ അദാനിയാണെന്നും മോഡിയുടെയും അമിത് ഷായുടെയും സ്ഥാനം അദാനിക്കു പിന്നിലാണെന്നും രാഹുല്‍ ആരോപിച്ചു.

'നരേന്ദ്ര മോഡിയുടെ ആത്മാവ് അദാനിയിലാണ്. ഒന്ന് അദാനി, രണ്ട് മോഡി, മൂന്ന് അമിത് ഷാ അതാണ് ഇപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയം. എത്ര വേണമെങ്കിലും ചോര്‍ത്തിക്കോളൂ, ഭയമില്ല. അദാനിക്കെതിരായ പോരാട്ടം തുടരുക തന്നെ ചെയ്യും'- രാഹുല്‍ വ്യക്തമാക്കി.

തൃണമൂല്‍ കോണ്‍ഗ്രസ് എംപി മഹുവ മൊയ്ത്ര, കോണ്‍ഗ്രസ് എംപി ശശി തരൂര്‍, കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, എസ്.പി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി അംഗം പവന്‍ ഖേര, ശിവസേന രാജ്യസഭാ എംപി പ്രിയങ്ക ചതുര്‍വേദി തുടങ്ങിയവരും ആരോപണവുമായി രംഗത്തെത്തിയിരുന്നു. ആപ്പിള്‍ കമ്പനിയില്‍ നിന്ന് ലഭിച്ച മുന്നറിയിപ്പിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ എക്‌സ് പ്ലാറ്റ്ഫോമില്‍ ഇവര്‍ പങ്കുവച്ചു.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.