കോഴിക്കോട്-റാസല്‍ഖൈമ റൂട്ടില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ

കോഴിക്കോട്-റാസല്‍ഖൈമ റൂട്ടില്‍ പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ

ദുബായ്: യു.എ.ഇയിലെ റാസല്‍ഖൈമയില്‍നിന്ന് കോഴിക്കോട്ടേക്ക് പുതിയ വിമാന സര്‍വീസ് പ്രഖ്യാപിച്ച് എയര്‍ അറേബ്യ. ഈ മാസം 22ന് പുതിയ സര്‍വീസ് ആരംഭിക്കും.

ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളിലാണ് സര്‍വീസ്. ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചയ്ക്ക് 2.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം രാത്രി 8.10ന് കോഴിക്കോട് എത്തും. രാത്രി 8.50ന് കോഴിക്കോട് നിന്ന് പുറപ്പെടുന്ന വിമാനം 11.25ന് റാസല്‍ഖൈമയിലെത്തും.

ഞായറാഴ്ച രാവിലെ 10.55ന് റാസല്‍ഖൈമയില്‍ നിന്ന് പുറപ്പെടുന്ന വിമാനം വൈകിട്ട് 4.10ന് കോഴിക്കോട് എത്തും. വടക്കന്‍ എമിറേറ്റിലുള്ള പ്രവാസി ഇന്ത്യക്കാര്‍ക്കും യുഎഇയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ക്കും നേരിട്ടുള്ള വിമാന സര്‍വീസ് പ്രയോജനകരമാകുമെന്ന് എയര്‍ അറേബ്യ സിഇഒ ആദില്‍ അല്‍ അലി പറഞ്ഞു.

പ്രവാസി മലയാളികളുടെ യാത്രാ ദുരിതത്തിന് നേരിയ ആശ്വാസം നല്‍കുന്നതാണ് പുതിയ സര്‍വീസുകള്‍. കുറഞ്ഞ നിരക്കില്‍ യാത്രയ്ക്ക് അവസരം ഒരുക്കുന്ന വിമാനക്കമ്പനിയാണ് എയര്‍ അറേബ്യ.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.