ബെഗളൂരു: ചരിത്ര ദൗത്യവുമായി എയര്‍ ഇന്ത്യയുടെ പെണ്‍പട. സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് ബെഗളൂരു വരെ നോണ്‍ സ്റ്റോപ്പായി 14000 കിലോമീറ്ററിലധികം പറത്താനാണ് ഇവർ തയ്യാറെടുക്കുന്നത്. വളരെയധികം സങ്കീർണത നിറഞ്ഞ ഉത്തരധ്രുവത്തിലൂടെയാണ് ഈ ചരിത്ര പറക്കല്‍ ഇവർ നടത്തുന്നത്.
എയര്‍ ഇന്ത്യ ക്യാപ്റ്റന്‍ സോയ അഗര്‍വാളാണ് ഫ്ളൈറ്റിന്റെ കമാന്‍ഡിംഗ് ഓഫീസര്‍. ബോയിങ് 777 വിമാനം പറത്താനാണ് സോയയും ടീമും തയ്യാറെടുക്കുന്നത്. സോയയ്ക്കൊപ്പം ക്യാപ്റ്റന്മാരായ തന്‍മയ് പപാഗരി, അകന്‍ക്ഷ സൊനാവനെ, ശിവാനി മന്‍ഹാസ് തുടങ്ങിയവരും ദൗത്യത്തിന്റെ ഭാഗമാകും. എല്ലാ ക്രൂ അംഗങ്ങളും വനിതകളാണ് എന്ന പ്രത്യേകത കൂടി ഉണ്ട് ഇതിന്.
'വ്യോമയാന മന്ത്രാലയവും എയര്‍ ഇന്ത്യയും എന്നില്‍ അര്‍പ്പിച്ച വിശ്വാസത്തില്‍ അഭിമാനം തോന്നുന്നുന്നു. ഏതൊരു ജോലിയും അസാധ്യമെന്ന് കാട്ടി സമൂഹം സമ്മര്‍ദ്ദത്തിലാക്കുമ്പോഴും സ്ത്രീകള്‍ക്ക് ആത്മവിശ്വാസമാണ് വേണ്ടത് ' - സോയ അഗര്‍വാള്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.