ദുബായില്‍ സിബിഎസ്ഇ ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ട് കേന്ദ്രം

ദുബായില്‍ സിബിഎസ്ഇ ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: വിദ്യാഭ്യാസ ബന്ധം ദൃഢമാക്കാന്‍ ദുബായില്‍ സിബിഎസ്ഇ ഓഫീസ് തുറക്കാന്‍ പദ്ധതിയിട്ട് കേന്ദ്രം. ദുബായില്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്‍ഡറി എജ്യുക്കേഷന്റെ (സിബിഎസ്ഇ) ഓഫീസ് തുറക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. ഇത് സംബന്ധിച്ച് യുഎഇ മന്ത്രി സാറാ മുസല്ലവുമായി കേന്ദ്രമന്ത്രി കൂടിക്കാഴ്ച നടത്തി.

ഐഐടി ഡല്‍ഹി-അബുദാബി ക്യാമ്പസ് സ്ഥാപിച്ചതിന് മന്ത്രിയെയും നേതൃത്വത്തെയും പ്രധാന്‍ അഭിനന്ദിച്ചു. ഇന്ത്യ-യുഎഇ സൗഹൃദത്തിന്റെയും നയതന്ത്രത്തിന്റെയും മാതൃകയാക്കാന്‍ ഇത്തരം പദ്ധതികള്‍ക്ക് കഴിയുമെന്ന് കൂടിക്കാഴ്ചയ്ക്കിടെ ധര്‍മേന്ദ്ര പ്രധാന്‍ പറഞ്ഞു. എമിറേറ്റ്‌സിലെ ഇന്ത്യന്‍ കുട്ടികള്‍ സ്വരാജ്യത്തിന്റെ വേരുകളുമായും പാഠ്യ പദ്ധതികളുമായും നിരന്തര ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിനായി യുഎഇ നല്‍കുന്ന പിന്തുണ വളരെ വലുതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐഐടി ഡല്‍ഹി-അബുദാബി ക്യാമ്പസിന്റെ പുരോഗതിയുടെ വിലയിരുത്തല്‍, സിബിഎസ്ഇ ഇന്ത്യന്‍ സ്‌കൂളുകള്‍ക്ക് അബുദാബി ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എജ്യുക്കേഷന്‍ ആന്റ് നോളജ് (ADEK) നല്‍കുന്ന പിന്തുണ, ദുബായി കേന്ദ്രീകരിച്ച് സിബിഎസ്ഇ ഓഫീസ് തുടങ്ങിയ വിഷയങ്ങളിലായിരുന്നു ഇരുരാജ്യങ്ങളിലെയും മന്ത്രിമാരുടെ ചര്‍ച്ച.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.