'അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്'; അച്ഛനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ലെന്ന് കോടതി

'അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്'; അച്ഛനെതിരെ കുട്ടിയെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ലെന്ന് കോടതി

മുംബൈ: അമ്മയോടൊപ്പം കഴിയുന്ന കുട്ടിയെ കൊണ്ടുപോയ അച്ഛനെതിരെ തട്ടിക്കൊണ്ടുപോകലിന് കേസെടുക്കാനാവില്ലെന്ന് ബോംബെ ഹൈക്കോടതി. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം അച്ഛനുമുണ്ടെന്ന് കോടതി വ്യക്തമാക്കി. മുന്നു വയസുള്ള മകനെ തട്ടിക്കൊണ്ടപോയെന്ന അമ്മയുടെ പരാതിയില്‍ അച്ഛനെതിരെ രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ജസ്റ്റിസുമാരായ വിനയ് ജോഷി, വാല്‍മീകി എസ്.എ മെനേസസ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റേതാണ് ഉത്തരവ്. നിയമാനുസൃതമായി അമ്മയെപ്പോലെ തന്നെ രക്ഷാകര്‍തൃത്വം പിതാവിനുമുണ്ട്.

1956-ലെ ഹിന്ദു ന്യൂനപക്ഷ ആന്റ് ഗാര്‍ഡിയന്‍ഷിപ്പ് നിയമം അനുസരിച്ച് ഇത് കുറ്റകൃത്യമല്ല. ഗാര്‍ഡിയന്‍സ് ആന്റ് വാര്‍ഡ്സ് ആക്ടിലെ സെക്ഷന്‍ 4(2) പ്രകാരമുള്ള 'ഗാര്‍ഡിയന്‍' എന്ന പദപ്രയോഗം, ്പ്രായപൂര്‍ത്തിയാകാത്ത ഒരാളുടെയോ അവന്റെ വസ്തുവകകളുടെയോ സംരക്ഷണം വഹിക്കുന്ന ഏതൊരു വ്യക്തിയെയും ഉള്‍ക്കൊള്ളുന്നു. ഇതു പ്രകാരം ജൈവീക ബന്ധമുള്ള അച്ഛന്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയുടെ രക്ഷിതാവാണെന്നും കോടതി നിരീക്ഷിച്ചു.

ഇത്തരം കേസുകളില്‍ വാദം തുടരുന്നത് കോടതിയുടെ നടപടിക്രമങ്ങള്‍ ദുരുപയോഗം ചെയ്യുന്നതിനു തുല്യമാണ്. അതുകൊണ്ട് തന്നെ വസ്തുതകളുടെ അടിസ്ഥാനത്തില്‍ അപേക്ഷകനെതിരെ പ്രഥമ ദൃഷ്ട്യാ കേസ് നിലനില്‍ക്കില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അഭിഭാഷകരായ പവന്‍ ദഹത്, എബി മൂണ്‍ എന്നിവരാണ് അപേക്ഷകന് വേണ്ടി ഹാജരായത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.