അഭിമാനമായി ഇന്ത്യന്‍ ആര്‍മി

അഭിമാനമായി ഇന്ത്യന്‍ ആര്‍മി

ബാരാമുള്ള: കശ്മീരിലെ ബാരാമുള്ള ജില്ലയില്‍ പാവപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് സൗജന്യ ട്യൂഷന്‍ ഒരുക്കി ഇന്ത്യന്‍ ആര്‍മി രാജ്യത്തിനു മാതൃകയാകുന്നു. വടക്കന്‍ കശ്മീരിലെ സോപൂര്‍ ടാര്‍സൂ മേഖലയിലെ സര്‍ക്കാര്‍ മിഡില്‍ സ്‌കൂളില്‍ യോഗ്യതയുള്ള ബിപിഎല്‍ വിദ്യാര്‍ഥികള്‍ക്കാണ് സൈനികർ ട്യൂഷന്‍ ആരംഭിച്ചിരിക്കുന്നത്. കോവിഡ് സാഹചര്യത്തിൽ ബുദ്ധിമുട്ടനുഭവിക്കുന്ന ഒന്‍പതാം ക്ലാസ് കുട്ടികളെ ബോര്‍ഡ് പരീക്ഷക്ക് ഒരുക്കുകയാണിവർ. നിംഗളി ആര്‍മി ക്യാമ്പിലെ രാഷ്ട്രീയ റൈഫിള്‍ ബറ്റാലിയനാണ് പഠന പദ്ധതി നടപ്പാക്കുന്നത്.

30 പെണ്‍കുട്ടികള്‍ക്കും 20 ആണ്‍കുട്ടികള്‍ക്കുമാണ് ഇവർ ക്ലാസ് നല്‍കുന്നത്. സൈന്യത്തിന്റെ ഇത്തരത്തിലുള്ള സഹായത്തെ ഒത്തിരി സന്തോഷത്തോടുകൂടിയാണ് പ്രദേശവാസികൾ കാണുന്നത്. സൗജന്യമായി പഠനോപകരണങ്ങളും കുട്ടികള്‍ക്ക് ഇവർ നൽകി. കോറോണ പ്രോട്ടോകോളുകള്‍ പാലിച്ചാണ് ക്ലാസുകള്‍ നടക്കുന്നത്.

പ്രദേശത്തെ അഞ്ച് അധ്യാപകരാണ് ഇംഗ്ലീഷ്, സോഷ്യല്‍ സയന്‍സ്, മാത്തമാറ്റിക്‌സ്, സയന്‍സ്, ഉറുദു വിഷയങ്ങളില്‍ ക്ലാസുകള്‍ നയിക്കുന്നത്. രണ്ടുമാസത്തെ പരിശീലനത്തിനുശേഷമാകും പരീക്ഷകള്‍ നടത്തുക. കഴിഞ്ഞുപോയ കലാലയ ജീവിതം തിരികെ ലഭിക്കുകയാണ് എന്ന് സൈനികരും പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.