ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകാനൊരുങ്ങിയ കപ്പല്‍ അമേരിക്കയില്‍ തടഞ്ഞിട്ട് പാലസ്തീന്‍ അനുകൂലികള്‍

ഇസ്രയേലിലേക്ക് ആയുധങ്ങളുമായി പോകാനൊരുങ്ങിയ കപ്പല്‍ അമേരിക്കയില്‍  തടഞ്ഞിട്ട് പാലസ്തീന്‍ അനുകൂലികള്‍

കാലിഫോര്‍ണിയ: അമേരിക്കയില്‍ ഓക് ലന്‍ഡ് തുറമുഖത്ത് ഇസ്രയേലിന് ആയുധങ്ങളുമായി പുറപ്പെടാനൊരുങ്ങിയ കപ്പല്‍ തടഞ്ഞിട്ട് പാലസ്തീന്‍ അനുകൂലികള്‍. വെള്ളിയാഴ്ച രാവിലെയാണ് ഇരുന്നൂറോളം പേര്‍ പ്രതിഷേധവുമായി തുറമുഖത്ത് അതിക്രമിച്ച് കയറിയത്. ഇസ്രയേലിന് സൈനിക സഹായം നല്‍കരുതെന്നും വെടിനിര്‍ത്തണമെന്നുമുള്ള ബാനറുകളും പാലസ്തീന്‍ പതാകകളുമായാണ് ഇവര്‍ എത്തിയത്. തുടര്‍ന്ന് കേപ് ഒര്‍ലാന്‍ഡോ എന്ന കപ്പലില്‍ അതിക്രമിച്ചു കയറിയും മുമ്പില്‍നിന്ന് മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചും പുറപ്പെടുന്നത് തടയുകയായിരുന്നു.

സാന്‍ഫ്രാന്‍സിസ്‌കൊ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അറബ് റിസോഴ്സ് ഓര്‍ഗനൈസേഷന്‍ സെന്ററിന്റെ നേതൃത്വത്തിലാണ് പ്രക്ഷോഭം അരങ്ങേറിയത്. അമേരിക്കയുടെ ഇറാഖ്, അഫ്ഗാനിസ്താന്‍ ദൗത്യത്തിന് ഉപയോഗിച്ച കപ്പലാണ് കേപ് ഒര്‍ലാന്‍ഡോ. 2014ലും 2021ലും ഇതേ രീതിയില്‍ ഓക് ലന്‍ഡില്‍ പ്രക്ഷോഭം അരങ്ങേറിയിരുന്നു.

ഒമ്പത് മണിക്കൂറിന് ശേഷം കപ്പല്‍ പുറപ്പെട്ടെങ്കിലും അടുത്ത സ്റ്റോപ്പില്‍ കാണാമെന്ന് പ്രക്ഷോഭകര്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. കപ്പലില്‍ അതിക്രമിച്ചുകടന്നതിന് മൂന്ന് പ്രക്ഷോഭകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.