പുതിയ കര്‍മഭൂമിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍; ഒഡീഷയിലെ നിര്‍ധനര്‍ക്കിടയില്‍ പ്രേഷിത പ്രവര്‍ത്തനം ആരംഭിച്ചു

പുതിയ കര്‍മഭൂമിയില്‍ മാര്‍ ബോസ്‌കോ പുത്തൂര്‍; ഒഡീഷയിലെ നിര്‍ധനര്‍ക്കിടയില്‍ പ്രേഷിത പ്രവര്‍ത്തനം ആരംഭിച്ചു

ഒറീസയില്‍ എത്തിച്ചേര്‍ന്ന മാര്‍ ബോസ്‌കോ പുത്തൂരിനെ സ്വീകരിക്കുന്നു

ഭുവനേശ്വര്‍: ഇടയവഴിയിലെ പുതിയ കര്‍മഭൂമിയില്‍ പ്രവത്തനനിരതനായി ബിഷപ്പ് മാര്‍ ബോസ്‌കോ പുത്തൂര്‍. ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍ സെന്റ് തോമസ് സിറോ മലബാര്‍ രൂപതയുടെ പ്രഥമ മെത്രാന്‍ സ്ഥാനത്തു നിന്നും വിരമിച്ച ബിഷപ്പ് ബോസ്‌കോ പുത്തൂര്‍ ഷംഷാബാദ് രൂപതയിലെ പ്രേഷിത മേഖലയായ ഒഡീഷയില്‍ എത്തിച്ചേര്‍ന്നു.



തനിക്കായി ഏല്‍പ്പിക്കപ്പെട്ട ഒഡീഷയിലെ പട്ടിണി പാവങ്ങളായ മനുഷ്യരുടെ ഇടയില്‍ ഈശോയുടെ സ്‌നേഹം പകര്‍ന്നു കൊടുത്തുകൊണ്ട് ബിഷപ്പ് തന്റെ ദൗത്യം ആരംഭിച്ചുകഴിഞ്ഞു. വിശ്രമമില്ലാതെ തുടരുന്ന പിതാവിന്റെ പ്രേഷിത പ്രവര്‍ത്തനങ്ങള്‍ക്ക് മെല്‍ബണ്‍ രൂപത ആശംസകള്‍ അറിയിച്ചു. ഒഡീഷയിലെ കോരപുട് പ്രദേശം കേന്ദ്രീകരിച്ചാണ് പിതാവിന്റെ പ്രേഷിത പ്രവര്‍ത്തനം.



കഴിഞ്ഞ മെയ് 31-ന് നടന്ന മെല്‍ബണ്‍ രൂപതയുടെ രണ്ടാമത്തെ അധ്യക്ഷനായി മാര്‍ ജോണ്‍ പനന്തോട്ടത്തില്‍ സ്ഥാനമേറ്റിരുന്നു. അന്നു നടന്ന സമ്മേളനത്തില്‍ മാര്‍ ബോസ്‌കോ പുത്തൂരിന് ഓസ്ട്രേലിയന്‍ വിശ്വാസ സമൂഹം യാത്രയയപ്പും നല്‍കിയിരുന്നു. വിരമിച്ചാലും സഭാ പാരമ്പര്യമനുസരിച്ച് ജീവിതാന്ത്യം വരെ ബിഷപ്പ് മെല്‍ബണ്‍ രൂപതാംഗമായിരിക്കും. തുടര്‍ന്ന് ഓസ്ട്രേലിയയിലെ തന്റെ അജപാലന ദൗത്യം അവസാനിപ്പിച്ച് ഓഗസ്റ്റിലാണ് പിതാവ് ഇന്ത്യയിലേക്കു മടങ്ങിയത്. മാര്‍ ജോണ്‍ പനന്തോട്ടത്തിലിന്റെ നേതൃത്വത്തില്‍ വലിയ യാത്രയയപ്പാണ് വിശ്വാസികള്‍ മെല്‍ബണ്‍ വിമാനത്താവളത്തില്‍ പിതാവിന് നല്‍കിയത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.