പുടിന് കട്ട സപ്പോര്‍ട്ട്; വീണ്ടും മത്സര രംഗത്തുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

പുടിന് കട്ട സപ്പോര്‍ട്ട്; വീണ്ടും മത്സര രംഗത്തുണ്ടാകുമെന്ന് റിപ്പോര്‍ട്ട്

രാജ്യത്ത് പുടിന് 80 ശതമാനത്തോളം ജനപിന്തുണയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്.

മോസ്‌കോ: അടുത്ത വര്‍ഷം നടക്കുന്ന റഷ്യന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ വ്‌ളാഡിമിര്‍ പുടിന്‍ വീണ്ടും മത്സര രംഗത്തുണ്ടാകുമെന്ന് സൂചന. അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ച് വിജയിച്ചാല്‍ 2030 വരെ പുടിന് അധികാരത്തില്‍ തുടരാനാകും.

റഷ്യയുടെ ഉക്രെയ്ന്‍ അധിനിവേശമുള്‍പ്പെടെ സങ്കീര്‍ണമായ സംഭവ വികാസങ്ങളില്‍ പ്രകടമാക്കിയ നേതൃപാടവം പുടിന് വീണ്ടുമൊരു വിജയത്തിന് വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യത്ത് പുടിന് 80 ശതമാനത്തോളം ജനപിന്തുണയുണ്ടെന്നാണ് അഭിപ്രായ വോട്ടെടുപ്പുകള്‍ വ്യക്തമാക്കുന്നത്.

1999 ല്‍ ബോറിസ് യെല്‍സിന് പിന്നാലെ അധികാരത്തിലെത്തിയ പുടിന്‍ ഏറ്റവും കൂടുതല്‍ കാലം പദവിയിലിരുന്ന റഷ്യന്‍ പ്രസിഡന്റ് കൂടിയാണ്. അടുത്ത വര്‍ഷം മാര്‍ച്ച് മാസത്തില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പുടിന്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഏകദേശ തീരുമാനമായതോടെ അദേഹത്തിന്റെ ഉപദേഷ്ടാക്കള്‍ പ്രചരണം സംബന്ധിച്ച കാര്യങ്ങള്‍ക്കായി പദ്ധതികള്‍ തയ്യാറാക്കുന്നതിന്റെ ഒരുക്കത്തിലാണെന്നുള്ള അഭ്യൂഹങ്ങള്‍ ഉള്ളതായും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

അടുത്തിടെയാണ് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ പുടിന്‍ തീരുമാനമെടുത്തതെന്നും ഇതിനെക്കുറിച്ചുള്ള പ്രഖ്യാപനം അടുത്തുണ്ടാകുമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

എന്നാല്‍ ഈ വിഷയത്തെക്കുറിച്ച് പ്രതികരിക്കാന്‍ ക്രെംലിന്‍ വക്താവ് ദിമിത്രി തയ്യാറായില്ല. പുടിന്‍ മത്സരരംഗത്തുണ്ടാകുമെന്നും അദേഹത്തിനെതിരെ മത്സരിക്കാന്‍ ആരും ഒരുങ്ങില്ലെന്നും ദിമിത്രി നേരത്തെ പറഞ്ഞിരുന്നു. പുതിന്‍ അനാരോഗ്യവാനാണെന്നുള്ള വാര്‍ത്തകളും ക്രെംലിന്‍ തള്ളിയിരുന്നു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.