വായു മലിനീകരണം: വൈക്കോല്‍ കത്തിക്കുന്നത് തടയണം; നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം

വായു മലിനീകരണം: വൈക്കോല്‍ കത്തിക്കുന്നത് തടയണം; നാല് സംസ്ഥാനങ്ങള്‍ക്ക് സുപ്രീം കോടതി നിര്‍ദേശം

ന്യൂഡല്‍ഹി: വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി സുപ്രീം കോടതി. നാല് സംസ്ഥാനങ്ങള്‍ക്കാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. വായു മലിനീകരണ വിഷയത്തിലെ രാഷ്ട്രീയ കുറ്റപ്പെടുത്തല്‍ അവസാനിപ്പിക്കണമെന്നും കോടതി ആരാഞ്ഞു.

ഡല്‍ഹിയിലെ വായു മലിനീകരണത്തില്‍ ആശങ്ക ഉയരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ നിര്‍ദേശം. പഞ്ചാബ്, ഡല്‍ഹി, യുപി, രാജസ്ഥാന്‍ സര്‍ക്കാരുകളോടാണ് വൈക്കോല്‍ കത്തിക്കുന്നത് തടയണമെന്ന് നിര്‍ദേശിച്ചിട്ടുള്ളത്. കോടതി നിര്‍ദേശം നടപ്പാക്കാന്‍ അതാത് സംസ്ഥാനങ്ങളില്‍ ഡിജിപിയുടേയും ചീഫ് സെക്രട്ടറിയുടെയും മേല്‍നോട്ടത്തില്‍ പ്രാദേശിക എസ്എച്ച്ഒമാരെ ചുമതലപ്പെടുത്തി. ഇതൊരു രാഷ്ട്രീയ യുദ്ധക്കളമല്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

വൈക്കോല്‍ കത്തിക്കുന്നത് അവസാനിപ്പിക്കണം. നിങ്ങള്‍ ഇത് എങ്ങനെ ചെയ്യുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍ ഇത് നിങ്ങളുടെ ജോലിയാണ്. ഉടനെ എന്തെങ്കിലും ചെയ്യണം. ഇത് ജനങ്ങളുടെ ആരോഗ്യം നശിപ്പിക്കുന്നതിന് തുല്യമാണ്. എന്തുകൊണ്ടാണ് നിങ്ങള്‍ക്ക് വൈക്കോല്‍ കത്തിക്കുന്നത് തടയാന്‍ കഴിയാത്തതെന്നും കോടതി ചോദിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.