ദുബായ് മലങ്കര സുറിയാനി കത്തോലിക്കാ സമൂഹ രുപീകരണ രജത ജൂബിലി ആഘോഷിച്ചു

ദുബായ് മലങ്കര സുറിയാനി കത്തോലിക്കാ സമൂഹ രുപീകരണ രജത ജൂബിലി ആഘോഷിച്ചു

യുഎഇ: ദുബായ് മലങ്കര സുറിയാനി കത്തോലിക്കാ സഭാ സമൂഹം രൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷിച്ചു. ഇക്കഴിഞ്ഞ അഞ്ചിന് മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് ക്ലിമീസ് കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മികത്വത്തില്‍ ദുബായ് സെന്റ് മേരീസ് ദേവാലയത്തില്‍ ആഘോഷമായ സമൂഹ ബലി നടത്തി.

ദേവാലയ അങ്കണത്തില്‍ ബസേലിയോസ് മാര്‍ ക്ലിമീസ് കാതോലിക്കാ ബാവ, ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ യുഎയിലെ പ്രതിനിധി ആര്‍ച്ച് ബിഷപ് ക്രിസ്റ്റഫേ സാക്കിയ എല്‍-കാസിസ്, ബിഷപ് പൗളോ മാര്‍ട്ടിനെല്ലി, ബിഷപ്പ് പോള്‍ ഹിന്‍ഡര്‍ എന്നിവര്‍ക്കും മറ്റ് വൈദികര്‍ക്കും സ്വീകരണവും നല്‍കി.

തുടര്‍ന്ന് സില്‍വര്‍ ജൂബിലി സമാപന സമ്മേളനം കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലിമീസ് ഉദ്ഘാടനം ചെയ്തു. ജൂബിലിയോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സുവനീര്‍ പ്രകാശനവും വിവിധ അവാര്‍ഡുകളും സര്‍ട്ടിഫിക്കറ്റുകളും വിതരണവും ചെയ്തു.

സഭയിലെ മറ്റു ബിഷപ്പുമാര്‍, സെന്റ് മേരീസ് ഇടവക വികാരി ഫാ. ലെനി കോനുള്ളി, മലങ്കര കത്തോലിക്കാ സഭയുടെ ഗള്‍ഫ് കോ- ഓര്‍ഡിനേറ്റര്‍ റവ.ഫാ. ജോണ്‍ തുണ്ടിയത്ത് കോര്‍ എപ്പിസ്‌കോപ്പാ, സഭയുടെ യുഎഇ കോ- ഓര്‍ഡിനേറ്റര്‍ റവ.ഫാ.ഡോ.റെജി മനക്കലെത്ത്, റവ. ഫാ മത്തായി ഐറാണത്തറ, ഷാജു ബേബി (പ്രസിഡന്റ് - യുഎഇ മലങ്കര കൗണ്‍സില്‍), ജോവന്ന ഫെര്‍ണാണ്ടസ് (പാരിഷ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ്), പോള്‍സണ്‍ മാത്യു (സമൂഹ സ്ഥാപക സെക്രട്ടറി), ജോര്‍ജ് വറുഗീസ് (സുവനീര്‍ ജോയിന്റ് കോ- ഓര്‍ഡിനേറ്റര്‍), കമ്മ്യൂണിറ്റി വൈസ് പ്രസിഡന്റ് ബിരണ്‍ ഫിലിപ്പ്, സെക്രട്ടറി ബിജോ ബാബു എന്നിവര്‍ സംസാരിച്ചു.

റവ.ഫാ. മാത്യൂസ് ആലുമൂട്ടില്‍ (പ്രീസ്റ്റ്-ഇന്‍-ചാര്‍ജ്), ഫാ.വര്‍ഗീസ് കോഴിപ്പാടന്‍ (മലയാളം കമ്യൂണിറ്റി) എന്നിവര്‍ സന്നിഹിതരായിരുന്നു.

തുടര്‍ന്ന് കലാസന്ധ്യയും സ്നേഹവിരുന്നും ഉണ്ടായിരുന്നു. ഇടവക കമ്മിറ്റിയും 10 സബ് കമ്മറ്റികളും ജൂബിലിയുടെ പ്രവത്തനങ്ങള്‍ക്ക് നേതൃത്വം വഹിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.