ജോയ് ഡാനിയേലിനും ലിനീഷ് ചെഞ്ചേരിക്കും യുണിക്ക് ഫ്രണ്ട്സ് ഓഫ് കേരള പുരസ്കാരം

ജോയ് ഡാനിയേലിനും ലിനീഷ് ചെഞ്ചേരിക്കും യുണിക്ക് ഫ്രണ്ട്സ് ഓഫ് കേരള പുരസ്കാരം

ഷാർജ: കവി അസ്മോ പുത്തൻചിറ അനുസ്മരണാർത്ഥം 'യുണിക്ക് ഫ്രണ്ട്സ് ഓഫ് കേരള' സംഘടിപ്പിച്ച ഏഴാമത് പുരസ്കാരങ്ങൾ ഷാർജ രാജ്യാന്തര പുസ്തകമേളയിൽ വിതരണം ചെയ്തു. 'നിധി എന്ന കഥയ്ക്ക്  ജോയ് ഡാനിയേലും ടെൻഷൻ മുക്കിലിരിക്കുമ്പോൾ എന്ന കവിതക്ക് ലിനീഷ് ചെഞ്ചേരിയും പുരസ്‌കാരങ്ങൾ ഏറ്റുവാങ്ങി. വിജയികൾക്ക് കലാകാരൻ നിസാർ ഇബ്രാഹിം രൂപകൽപന ചെയ്ത ശിൽപവും പ്രശസ്തി പത്രവും ഷാർജ ബുക്ക് അതോറിറ്റി എക്സ്റ്റേണൽ അഫെയ്ഴ്സ് എക്സിക്യൂട്ടീവ് അം​ഗം മോഹൻ കുമാർ സമ്മാനിച്ചു.

ടീം യുകെ പ്രസിഡന്റ് ഷമീർ കരിക്കാട് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹരി കരുമാലിൽ അവതാരകനായിരുന്നു. പികെ അനിൽ കുമാർ, നിസാർ ഇബ്രാഹിം, സുനിൽ മാടമ്പി, അഡ്വ. ആയിഷ ഷക്കീർ എന്നിവർ പങ്കെടുത്തു. പരിപാടിയിൽ യുഎഫ്.കെ സംസ്കാരികവേദി ലീഡർ ശ്രീജിഷ് ശ്രീരാമൻ നന്ദി അറിയിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.