മതം മാറ്റുമെന്ന പേടി; മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ വേണമെന്ന് മൗലാന സയ്യിദ് അര്‍ഷാദ് മദനി

മതം മാറ്റുമെന്ന പേടി; മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ വേണമെന്ന് മൗലാന സയ്യിദ് അര്‍ഷാദ് മദനി

ക്‌നൗ: മുസ്ലീം പെണ്‍കുട്ടികള്‍ക്ക് പ്രത്യേക സ്‌കൂളുകള്‍ വേണമെന്ന് ജംഇയ്യത്ത് ഉലമ-ഇ-ഹിന്ദ് മൗലാന സയ്യിദ് അര്‍ഷാദ് മദനി. മുസ്ലീം പെണ്‍കുട്ടികള്‍ ബോധപൂര്‍വം ആക്രമിക്കപ്പെടുകയാണെന്നും അവര്‍ പ്രത്യേക മുസ്ലീം സ്‌കൂളുകളില്‍ പോകേണ്ടതുണ്ടെന്നുമാണ് മൗലാന മദനിയുടെ വാദം. ജംഇയ്യത്തുല്‍ ഉലമ ഇ ഹിന്ദ് ദിയോബന്ദില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മൗലാന മദനി.

മുസ്ലീം പെണ്‍കുട്ടികളെ മതം മാറ്റുന്നുണ്ട്. നമ്മുടെ പെണ്‍കുട്ടികള്‍ ആക്രമിക്കപ്പെടുന്നു. അതിനാല്‍ മുസ്ലിങ്ങള്‍ തങ്ങളുടെ പെണ്‍ മക്കള്‍ക്കായി പ്രത്യേകം സ്‌കൂളുകളും കോളജുകളും സ്ഥാപിക്കണം. അവിടെ വേണം പഠിപ്പിക്കാനെന്നും മൗലാന മഅ്ദനി പറയുന്നു.

കാസിംപുര മാര്‍ഗിലുള്ള മദനി മെമ്മോറിയല്‍ പബ്ലിക് സ്‌കൂളില്‍ സംഘടിപ്പിച്ച ഏകദിന സമ്മേളനത്തില്‍ പശ്ചിമ ഉത്തര്‍പ്രദേശിലെ 17 ജില്ലകളില്‍ നിന്നുള്ള 500-ഓളം ജംഇയ്യത്ത് പ്രതിനിധികള്‍ പങ്കെടുത്തിരുന്നു. ഇസ്രയേല്‍-ഹമാസ് യുദ്ധത്തെ പാലസ്തീന്‍ ജനതയുടെ സ്വാതന്ത്ര്യ പോരാട്ടം എന്നാണ് മൗലാന മദനി വിശേഷിപ്പിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.