കത്തോലിക്ക വിദ്യാഭ്യാസം മികച്ചത്; എനിക്കു ലഭിച്ച വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്കും നൽകാൻ ആഗ്രഹിക്കുന്നു: ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ

കത്തോലിക്ക വിദ്യാഭ്യാസം മികച്ചത്; എനിക്കു ലഭിച്ച വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്കും നൽകാൻ  ആഗ്രഹിക്കുന്നു: ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ

സിഡ്‌നി: കത്തോലിക്ക വിശ്വാസാധിഷ്‌ഠിത വിദ്യാഭ്യാസം തിരഞ്ഞെടുക്കുന്നതിൽ മാതാപിതാക്കൾ ശ്രദ്ധ ചെലുത്തുന്നുണ്ടെന്ന് ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസ് സിഡ്‌നി. ഒരു വിദ്യാർത്ഥിയെന്ന നിലയിൽ എനിക്ക് ലഭിച്ച അതേ വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസം കുട്ടികൾക്കും ലഭിക്കാൻ ആഗ്രഹിക്കുന്നു. വിശ്വാസാധിഷ്ഠിത വിദ്യാഭ്യാസ സമ്പ്രദായം അടിസ്ഥാനപരവും പ്രധാനപ്പെട്ടതുമാണെന്ന്കാ ത്തലിക് സ്‌കൂൾ കോൺഫറൻസിൽ പങ്കെടുത്ത് സംസാരിക്കവേ ക്രിസ് മിൻസ് പറഞ്ഞു.

വ്യക്തിപരവും തൊഴിൽപരവുമായ വീക്ഷണകോണിൽ നിന്ന് നോക്കുമ്പോൾ വിശ്വാസാധിഷ്‌ഠിത വിദ്യാഭ്യാസം ക്ലാസ് മുറിക്കപ്പുറത്ത് അധ്യാപകർ തങ്ങളുടെ വിദ്യാർത്ഥികളെ സ്വാധീനിക്കുന്നുണ്ടെന്ന് മനസിലാക്കാൻ സാധിച്ചെന്ന് അദേഹം പറഞ്ഞു. ഒരു അധ്യാപകന് പാഠ്യേതര വിഷയങ്ങളിലും മറ്റ് പ്രവർത്തനങ്ങളിലും താൽപര്യമില്ലാത്ത കുട്ടികളെ തിരഞ്ഞെടുത്ത് അവരുടെ ആത്മവിശ്വാസവും അറിവും വളർത്തിയെടുക്കാൻ സാധിക്കും.

വ്യക്തമായ ആവശ്യത്തെയോ പ്രശ്‌നത്തെയോ അടിസ്ഥാനമാക്കിയുള്ളതാണ് കത്തോലിക്കാ വിശ്വസമെന്ന് സിഡ്‌നി കാത്തലിക് സ്‌കൂൾ ചീഫ് ഓഫ് സ്റ്റാഫ് ഡോ ജാക്വലിൻ ഫ്രോസ്റ്റ് പറഞ്ഞു. ഇത് കേവലം അക്കാദമിക് നേട്ടങ്ങളിൽ നിന്ന് വളരെ അകലെയാണ്. അടിസ്ഥാനപരമായി ഇത് വിശ്വാസവും ബുദ്ധിയും സ്വഭാവവും ഉള്ള ആളുകളെ രൂപപ്പെടുത്താനും അവരെ മെച്ചപ്പെട്ട യുവാക്കളാക്കി മാറ്റുന്നതിന് സഹായിക്കുമെന്ന് പട്രീഷ്യൻ ബ്രദേഴ്‌സ് ഫെയർഫീൽഡ് വൈസ് പ്രിൻസിപ്പൽ ആന്റണി എൻഡൈറ പറഞ്ഞു.

കത്തോലിക്കാ വിദ്യാഭ്യാസം ഇന്നത്തെ തലമുറക്ക് പ്രയോജനം സമ്മാനിക്കുമെന്ന് എസെൻഷ്യൽ മീഡിയയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടർ പീറ്റർ ലൂയിസ് പറഞ്ഞു. ഓരോ വിദ്യാർത്ഥിയും ദൈവത്തിന്റെ പ്രതിച്ഛായയിലും സാദൃശ്യത്തിലും അഭിവൃദ്ധി പ്രാപിക്കുന്നത് കാണാനുള്ള ദൗത്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ് കത്തോലിക്ക വിശ്വാസമെന്ന് എസ്‌സി‌എസിലെ വിദ്യാഭ്യാസ ഗവേഷണ ഡയറക്ടർ കെവിൻ കാരാഗർ പറഞ്ഞു. ഓസ്‌ട്രേലിയയിലുടനീളമുള്ള അധ്യാപകരുടെ ഗുരുതരമായ ക്ഷാമം പൂർണ്ണമായി മാറിയിരിക്കുന്നു എന്ന് നേതാക്കൾ അവകാശപ്പെട്ടു.

സിഡ്‌നിയിലെ 147 പ്രൈമറി, സെക്കൻഡറി കാത്തലിക് സ്‌കൂളുകൾക്കായുള്ള പദ്ധതികൾ അറിയാൻ അധ്യാപകരും നേതാക്കളും വ്യവസായ പങ്കാളികളും കോൺഫറൻസിൽ പങ്കെടുത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.