ജമ്മു കാശ്മീരില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു; കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

 ജമ്മു കാശ്മീരില്‍ മൂന്നു ഭീകരരെ സുരക്ഷാ സേന വധിച്ചു; കുല്‍ഗാമില്‍ ഏറ്റുമുട്ടല്‍ രണ്ടാം ദിവസവും തുടരുന്നു

കുല്‍ഗാം: ജമ്മു കാശ്മീരിലെ കുല്‍ഗാം ജില്ലയില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരെ വധിച്ചു. മൂന്ന് ലഷ്‌കര്‍-ഇ-തൊയ്ബ ഭീകരരാണ് കൊല്ലപ്പെട്ടത്. ഇന്നലെ വൈകുന്നേരം തുടങ്ങിയ കനത്ത വെടിവയ്പ്പ് ഇപ്പോഴും തുടരുകയാണെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കുല്‍ഗാം ജില്ലയിലെ ഡി.എച്ച് പോര ഏരിയയിലെ സാംനോ പോക്കറ്റില്‍ വ്യാഴാഴ്ച ഉച്ചയോടെയാണ് സുരക്ഷാ സേനയും ഭീകരരും തമ്മില്‍ ഏറ്റുമുട്ടലുണ്ടായതെന്ന് കാശ്മീര്‍ പൊലീസ് വ്യക്തമാക്കി.

ആര്‍മിയുടെ 34 രാഷ്ട്രീയ റൈഫിള്‍സ്, 9 പാര (എലൈറ്റ് സ്പെഷ്യല്‍ ഫോഴ്സ് യൂണിറ്റ്), പോലീസ്, സിആര്‍പിഎഫ് എന്നിവ സംയുക്തമായാണ് പോരാട്ടം തുടരുന്നത്.

അതിനിടെ നവംബര്‍ 15 ന് ഉറി സെക്ടറിലെ നിയന്ത്രണ രേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയതായി സൈന്യം അറിയിച്ചു. ഇന്ത്യന്‍ സൈന്യവും ജമ്മു കാശ്മീര്‍ പോലീസും ചേര്‍ന്ന് 'ഓപ്പറേഷന്‍ കലി' എന്ന പേരില്‍ ഒരു സംയുക്ത ഓപ്പറേഷന്‍ വിജയകരമായി നടത്തി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.