അന്റാർട്ടിക: ചരിത്രം സൃഷ്ടിച്ച് ലോകത്തെ ഏറ്റവുംവലിയ യാത്രാവിമാനങ്ങളിലൊന്നായ ബോയിങ് 787 ഡ്രീംലൈനർ അന്റാർട്ടിക്കയിൽ. നോർസ് അറ്റ്‌ലാന്റിക് എയർവേസാണ് ദക്ഷിണധ്രുവത്തിലെ ട്രോൾ എയർഫീൽഡിലുള്ള ബ്ലൂ ഐസ് റൺവേയിൽ വിമാനമിറക്കി ചരിത്രം സൃഷ്ടിച്ചത്. 3000 മീറ്റർ നീളവും 60 മീറ്റർ വീതിയുമുണ്ടെങ്കിലും സദാ മഞ്ഞുപുതച്ചികിടക്കുന്ന റൺവേ ആയത് ലാൻഡിങ്ങിനെ പ്രതികൂലമായി ബാധിക്കുമോ എന്ന് സംശയിച്ചിരുന്നു.
എന്നാൽ അതെല്ലാം അതിജീവിച്ചു വിജയകരമായി വിമാനം ലാൻഡ് ചെയ്തു. ഇതോടെ ബോയിങ് വിമാനം കീഴടക്കുന്ന ആറാമത്തെ വൻകരയായി അന്റാർട്ടിക്ക മാറി. 330-ഓളം യാത്രക്കാരെ വഹിക്കാൻശേഷിയുള്ള വലിയവിമാനം അന്റാർട്ടിക്കയിലിറങ്ങുന്നത് ആദ്യമാണ്. നോർവേയുടെ ദക്ഷിണ ധ്രുവ പര്യവേക്ഷണ കേന്ദ്രത്തിൽനിന്നുള്ള 45 ഗവേഷകരും പര്യവേക്ഷണത്തിനുള്ള 12 ടൺ ഉപകരണങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. നോർവേയുടെ തലസ്ഥാനമായ ഒസ്‍ലോയിൽനിന്ന് നവംബർ 13 ന് പുറപ്പെട്ട വിമാനം ഇടയ്ക്ക് കേപ്പ് ടൗണിൽ ലാൻഡ് ചെയ്തിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.