ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം സമാപിച്ചു; കേംബ്രിഡ്ജ് റീജിയന് ഓവറോൾ കിരീടം

ഗ്രേറ്റ് ബ്രിട്ടൻ രൂപതാ ബൈബിൾ കലോത്സവം സമാപിച്ചു; കേംബ്രിഡ്ജ് റീജിയന് ഓവറോൾ കിരീടം

സ്കൻതോർപ്പ്: (യു.കെ) വചനമായ ഈശോയെ അനുഭവിക്കുവാനും, പ്രഘോഷിക്കുവാനും ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത കുടുംബം സ്കന്തോർപ്പിൽ ഒന്നിച്ചുകൂടിയത് ദൈവകരുണയുടെ വലിയ സാക്ഷ്യമാണെന്നു രൂപതാദ്ധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ പ്രസ്താവിച്ചു. രൂപതയുടെ ദേശീയ ബൈബിൾ കലോത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പന്ത്രണ്ടു റീജിയനുകളിലായി നടന്ന കലോത്സവങ്ങളിൽ വിജയികളായ ആയിരത്തി അഞ്ഞൂറോളം പ്രതിഭകളാണ് സ്കൻതോർപ്പ് ഫ്രെഡറിക് സ്‌കൂളിലെ പന്ത്രണ്ട് വേദികളായി നടന്ന മത്സരങ്ങളിൽ മാറ്റുരച്ചത്.

വിവിധ വേദികളിലായി രാവിലെ മുതൽ നടന്ന ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ കേംബ്രിഡ്ജ് റീജിയൻ ഓവറോൾ കിരീടം ചൂടി. രണ്ടും മൂന്നും സ്ഥാനങ്ങൾ സൗതാംപ്ടനും, ബിർമിംഗ് ഹാം റീജിയനുകൾക്ക് ലഭിച്ചു. വിജയികൾക്ക് മാർ ജോസഫ് സ്രാമ്പിക്കൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

യൂറോപ്പിലെ ഏറ്റവും വലിയ കലോത്സവമായി വിലയിരുത്തപ്പെടുന്ന രൂപത ബൈബിൾ കലോത്സവത്തിന് മത്സരാർത്ഥികൾക്ക് പിന്തുണ നൽകാനായി അവരുടെ കുടുംബാംഗങ്ങളും ഒന്നു ചേർന്നതോടെ മത്സരനഗരി രൂപതയുടെ കുടുംബസംഗമ വേദി കൂടിയായായി.

വികാരി ജനറൽമാരായ ഫാ. ജിനോ അരീക്കാട്ട് എം സി ബി എസ്, ഫാ. സജിമോൻ മലയിൽ പുത്തൻപുരയിൽ ചാൻസിലർ ഡോ മാത്യു പിണക്കാട്, ഫിനാൻസ് ഓഫീസർ ഫാ . ജോ മൂലച്ചേരി വി സി, ബൈബിൾ അപ്പോസ്തലേറ്റ് ചെയർമാൻ ഫാ. ജോർജ് എട്ടുപറ, ഫാ.ജോജോ പ്ലാപ്പള്ളിൽ സിഎംഐ, ഫാ.ജോസഫ് പിണക്കാട്, കോർഡിനേറ്റർ ആന്റണി മാത്യു, ജോയിന്റ് കോർഡിനേറ്റേഴ്‌സ്മാരായ ജോൺ കുര്യൻ, മർഫി തോമസ്, ബൈബിൾ കലോത്സവം ജോയിന്റ് കോർഡിനേറ്റർ ജിമ്മിച്ചൻ ജോർജ്, ബൈബിൾ അപ്പോസ്റ്റലേറ്റ് കമ്മീഷൻ പ്രതിനിധികൾ, രൂപതയിലെ വിവിധ റീജിയനുകളിൽ നിന്നുള്ള വൈദികർ, അല്മായ പ്രതിനിധികൾ എന്നിവർ കലോത്സവത്തിന് നേതൃത്വം നൽകി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.