മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് കണ്ണൂര്‍ ജില്ലയില്‍; ആദ്യ ജന സദസ് പയ്യന്നൂര്‍ മണ്ഡലത്തില്‍

മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് കണ്ണൂര്‍ ജില്ലയില്‍; ആദ്യ ജന സദസ് പയ്യന്നൂര്‍ മണ്ഡലത്തില്‍

കണ്ണൂര്‍: കാസര്‍കോട് ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി നവകേരള സദസ് ഇന്ന് കണ്ണൂര്‍ ജില്ലയില്‍. പയ്യന്നൂര്‍ മണ്ഡലത്തിലാണ് ആദ്യ ജന സദസ്. രാവിലെ ഒമ്പതിന് ആരംഭിക്കുന്ന പ്രഭാത യോഗത്തില്‍ പയ്യന്നൂര്‍, തളിപ്പറമ്പ്, കല്യാശേരി, ഇരിക്കൂര്‍ മണ്ഡലങ്ങളിലെ ക്ഷണിക്കപ്പെട്ട പ്രമുഖര്‍ പങ്കെടുക്കും. മുഖ്യമന്ത്രി ഇവരുമായി സംവദിക്കും. തുടര്‍ന്ന് മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും.

പതിനൊന്നിന് പയ്യന്നൂരിലും മൂന്നിന്് മാടായിയിലും 4.30 ന് തളിപറമ്പിലും വൈകുന്നേരം ആറിന് ശ്രീകണ്ഠാപുരത്തുമാണ് ഇന്നത്തെ ജന സദസുകള്‍. ശക്തി കേന്ദ്രങ്ങളില്‍ പരമാവധി ജനപങ്കാളിത്തം ഉറപ്പാക്കാനാണ് സിപിഎം ശ്രമം. നാളെയും മറ്റന്നാളും കണ്ണൂര്‍ ജില്ലയില്‍ മന്ത്രിസഭയുടെ പര്യടനം തുടരും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന നവകേരള സദസില്‍ 14,600 പരാതികളാണ് കാസര്‍കോട് ജില്ലയില്‍ നിന്ന് ലഭിച്ചത്. മഞ്ചേശ്വരം മണ്ഡലം 1908, കാസര്‍കോട് മണ്ഡലം 3451, ഉദുമ മണ്ഡലം-3733, കാഞ്ഞങ്ങാട് മണ്ഡലം 2941, തൃക്കരിപ്പൂര്‍ മണ്ഡലം 2567 എന്നിങ്ങനെയാണ് പരാതികളുടെ മണ്ഡലം തിരിച്ചുള്ള വിശദാംശങ്ങള്‍.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.