തിരുവനന്തപുരം: തലസ്ഥാന വിമാനത്താവളത്തില്‍ നിന്ന് കൂടുതല്‍ ആഭ്യന്തര സര്‍വീസുകളുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്. ബംഗളൂരു, കണ്ണൂര്‍, ചെന്നൈ എന്നിവിടങ്ങളിലേക്ക് നേരിട്ടും മാംഗളൂരില്‍ നിന്ന് ബംഗളൂരു വഴിയുമാണ് പുതിയ സര്‍വീസുകള്‍.
ബംഗളൂരുവിലേക്ക് ദിവസേന രണ്ട് സര്‍വീസുകളാണ് നടത്തുക. രാവിലെ 7:20 ന് എത്തി 7:50 നും രാത്രി 11:25 ന് എത്തി 11:55 നും തിരുവനന്തപുരത്ത് നിന്ന് പുറപ്പെടും. കണ്ണൂരിലേക്ക് ബുധന്‍, ശനി ദിവസങ്ങളിലാണ് സര്‍വീസ്. രാവിലെ ഏഴ് മണിക്ക് എത്തി 7:20 ന് പുറപ്പെടും.
ചെന്നൈയിലേക്ക് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് സര്‍വീസ്. പുലര്‍ച്ചെ 1:55 ന് എത്തി രാത്രി 11:55 ന് പുറപ്പെടും.
മാംഗളൂരില്‍ നിന്ന് സര്‍വീസ് രാത്രി 8:15 ന് പുറപ്പെട്ട് ബംഗളൂരു വഴി 11:25 ന് തിരുവനന്തപുരത്ത് എത്തും. തിരികെ രാവിലെ 7:50 ന് പുറപ്പെട്ട് ബംഗളൂരു വഴി 12:10 ന് മാംഗളൂരിലെത്തും. എല്ലാ സര്‍വീസുകളും ചാക്കയിലെ രാജ്യാന്തര ടെര്‍മിനലില്‍ നിന്നായിരിക്കും നടത്തുക.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.