അവിസ്മരണീയമായി അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ വാര്‍ഷികാഘോഷങ്ങള്‍

അവിസ്മരണീയമായി അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ വാര്‍ഷികാഘോഷങ്ങള്‍

ബാള്‍ട്ടിമോര്‍: അമേരിക്കയിലെ ചെറുപുഷ്പ മിഷന്‍ ലീഗിന്റെ ഒന്നാമത് വാര്‍ഷികാഘോഷങ്ങള്‍ അവിസ്മരണീയമായി. ബാള്‍ട്ടിമോര്‍ സെന്റ് അല്‍ഫോന്‍സാ ഇടവക ദേവാലയത്തില്‍ വെച്ച് നടത്തിയ വാര്‍ഷികാഘോഷങ്ങള്‍ ചിക്കാഗോ രൂപതാധ്യക്ഷന്‍ മാര്‍ ജോയി ആലപ്പാട്ട് ഉദ്ഘാടനം ചെയ്തു.



തങ്ങളുടെ സമയവും കഴിവുകളും മറ്റുള്ളവര്‍ക്കായി പങ്കുവെക്കണമെന്നും അവരുടെ ജീവിതത്തില്‍ ഒരു തിരിവെളിച്ചമായി മാറുവാന്‍ സാധിക്കണമെന്നും ഉദ്ഘാടന സന്ദേശത്തിലൂടെ മാര്‍ ആലപ്പാട്ട് ആഹ്വാനം ചെയ്തു. മിഷന്‍ ലീഗിലെ കൂട്ടായ പ്രവര്‍ത്തനങ്ങളിലൂടെ യേശുക്രിസ്തുവാകുന്ന പ്രകാശത്തെ മറ്റുള്ളവരിലേക്ക് പകര്‍ന്നുകൊടുക്കുവാന്‍ ഏവര്‍ക്കും കടമയുണ്ടെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

ചെറുപുഷ്പ മിഷന്‍ ലീഗ് ചിക്കാഗോ രൂപത പ്രസിഡന്റ് സിജോയ് സിറിയക് പറപ്പള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മിഷന്‍ ലീഗ് രൂപതാ ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് ദാനവേലില്‍, ജനറല്‍ സെക്രട്ടറി ടിന്‍സണ്‍ തോമസ്, ബാള്‍ട്ടിമോര്‍ ഇടവക വികാരി ഫാ. വില്‍സണ്‍ ആന്റണി, ബാള്‍ട്ടിമോര്‍ യൂണിറ്റ് പ്രസിഡന്റ് ഏബി ബേസില്‍ എന്നിവര്‍ പ്രസംഗിച്ചു.

രാവിലെ നടന്ന സെമിനാറില്‍ രൂപതാ ജോയിന്റ് ഡയറക്ടര്‍ സിസ്റ്റര്‍ ആഗ്‌നസ് മരിയ എം.എസ്.എം.ഐ ക്‌ളാസുകള്‍ നയിച്ചു. മിഷന്‍ ലീഗ് ബാള്‍ട്ടിമോര്‍ യുണിറ്റ് ഓര്‍ഗനൈസര്‍ ബിനു സെബാസ്റ്റിന്‍ സ്വാഗതവും യൂണിറ്റ് സെക്രട്ടറി കിരണ്‍ ചാവറ നന്ദിയും പറഞ്ഞു.