'മതിയായ കാരണമില്ലാതെ ജോലിക്ക് പോകാന്‍ തയ്യാറകാത്ത ജീവിത പങ്കാളിക്ക് ജീവനാംശം നല്‍കേണ്ട': ഡല്‍ഹി ഹൈക്കോടതി

'മതിയായ കാരണമില്ലാതെ ജോലിക്ക് പോകാന്‍ തയ്യാറകാത്ത ജീവിത പങ്കാളിക്ക് ജീവനാംശം നല്‍കേണ്ട': ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി: മതിയായ കാരണമില്ലാതെ ജോലിക്ക് പോകാത്ത ജീവിത പങ്കാളിക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് ഡല്‍ഹി ഹൈക്കോടതി. സ്വയം തൊഴിലെടുത്ത് ജീവിക്കാന്‍ കഴിയാത്ത ഭാര്യക്ക് ആശ്വാസം എന്ന ലക്ഷ്യമാണ് ജീവനാംശം കൊണ്ട് ഉദേശിക്കുന്നതെന്നും കോടതി ചൂണ്ടിക്കാട്ടി.

ന്യായമായി സമ്പാദിക്കാനുള്ള ശേഷിയുണ്ടെങ്കിലും മതിയായ കാരണങ്ങളോ തൊഴില്‍ നേടാനുള്ള ആത്മാര്‍ത്ഥമായ ശ്രമങ്ങളോ ഇല്ലാതെ ജോലിയില്ലാതെ വെറുതെയിരിക്കാന്‍ തീരുമാനിക്കുന്ന പങ്കാളിക്ക് ജീവനാംശം നല്‍കാനുള്ള ഉത്തരവാദിത്തം ഭര്‍ത്താവില്‍ മാത്രം ഏല്‍പ്പിക്കാന്‍ കഴിയില്ലെന്ന് കോടതി നിരീക്ഷിച്ചു. ഭര്‍ത്താവ് സമര്‍പ്പിച്ച വിവാഹമോചന നടപടികളുടെ ഭാഗമായി ഭാര്യയ്ക്ക് കുടുംബ കോടതി അനുവദിച്ചിരുന്ന ജീവനാംശം കുറയ്ക്കുന്നതിനുള്ള ഹര്‍ജി പരിഗണിക്കവെയായിരുന്നു കോടതി നിരീക്ഷണം.

വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെ ഭാര്യക്ക് പ്രതിമാസം 30,000 രൂപ നല്‍കണമെന്ന ഉത്തരവിനെതിരെ ഭര്‍ത്താവ് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുകയായിരുന്നു. ഭാര്യ ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിരുദം എടുത്ത ആളാണെന്നും ഒരു ആശുപത്രിയില്‍ 25000 രൂപക്ക് റിസപ്ഷനിസ്റ്റായി ജോലി ചെയ്തിരുന്നുവെന്നും ഭര്‍ത്താവ് കോടതിയെ ബോധിപ്പിച്ചു. സഹോദരിമാരെയും സഹോദരനെയും പ്രായമായ മാതാപിതാക്കളെയും സംരക്ഷിക്കേണ്ടതുണ്ടെന്നും യുവാവ് കോടതിയെ അറിയിച്ചു.

ശമ്പളമില്ലാതെ സാമൂഹിക പ്രവര്‍ത്തനം എന്ന രീതിയിലാണ് ആശുപത്രിയില്‍ ജോലി ചെയ്യുന്നതെന്നുള്ള ഭാര്യയുടെ അഭിഭാഷകന്റെ വാദം കോടതി തള്ളുകയായിരുന്നു. കുടുംബക്കോടതി വിധിച്ച 30,000 രൂപയില്‍ നിന്ന് 21,000 രൂപ ജീവനാംശം നല്‍കാനാണ് ഒടുവില്‍ കോടതി വിധിച്ചത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.