ദൈവ പരിപാലന വിളംബരം ചെയ്യാൻ ബാറ്റിൽ കഴുകന്റെ ചിത്രം; ഓസീസ് താരം മാർനസ് ലബുഷെ നല്ലൊരു കളിക്കാരൻ മാത്രമല്ല ഉറച്ച ക്രൈസ്തവ വിശ്വാസികൂടി

ദൈവ പരിപാലന വിളംബരം ചെയ്യാൻ ബാറ്റിൽ കഴുകന്റെ ചിത്രം; ഓസീസ് താരം മാർനസ് ലബുഷെ നല്ലൊരു കളിക്കാരൻ മാത്രമല്ല ഉറച്ച ക്രൈസ്തവ വിശ്വാസികൂടി

മെൽബൺ: ലോകകപ്പ് കലാശപ്പോരിൽ ഇന്ത്യയുടെ വമ്പൻ നിരയെ വീഴ്ത്തി ഓസ്ട്രേലിയ വിജയ കിരീടം ചൂടിയപ്പോൾ ഏറ്റവും അധികം ചർച്ചയായ കളിക്കാരിലൊരാളാണ് മാർനസ് ലബുഷെ. മാച്ചിൽ ട്രാവിസ് ഹെഡിനൊപ്പം ചേർന്ന് 58 റൺസ് എടുത്താണ് ടീമിന്റെ വിജയത്തിലേക്കുള്ള പാതക്ക് മാർനസ് ലബുഷെ വഴിയൊരുക്കിയത്.

മാർനസ് ലബുഷെ നല്ലൊരു കളിക്കാരൻ മാത്രമല്ല ഉറച്ച ക്രൈസ്തവ വിശ്വാസികൂടിയാണ്. തന്നോടുള്ള ദൈവത്തിന്റെ പരിപാലന വിളംബരം ചെയ്യാൻ വേണ്ടി ഒരു കഴുകന്റെ ചിത്രം അദേഹം ബാറ്റിൽ പതിപ്പിച്ചിട്ടുണ്ട്. ദൈവത്തിൽ ആശ്രയിക്കുന്നവർ വീണ്ടും ശക്തി പ്രാപിക്കും. അവർ കഴുകന്മാരെപ്പോലെ ചിറകടിച്ചുയരും. അവർ ഓടിയാലും ക്ഷീണിക്കുകയില്ല. നടന്നാൽ തളരുകയുമില്ല (എശയ്യ 40:31) എന്ന ദൈവ വാക്യമാണ് ഇത്തരമൊരു പ്രവൃത്തിക്കു പിന്നിൽ.

"ഞാൻ വിശ്വാസമുള്ള ഒരു മനുഷ്യനാണ്, ദൈവത്തിൽ വിശ്വസിക്കുന്നു" എന്ന് ഉറക്കെ പ്രഖ്യാപിക്കാൻ ഒരു മടിയുമില്ലാത്ത മാർനസ് ലബുഷെയിൻ വേൾഡ് കപ്പ് ടൂർണ്ണമെന്റിൽ തനിക്കായി നടന്ന കാര്യങ്ങളും അതിന്റെ പര്യവസാനവും അവിശ്വസനീയമായ വഴികളിലൂടെ ആയിരുന്നെന്ന് തുറന്നു പറഞ്ഞു. തന്റെ കരിയറിലെ ഏറ്റവും മികച്ച നേട്ടമായി ഫൈനലിലെ വിജയത്തെ കാണുന്ന അദേഹം ആ 'അത്ഭുതത്തിന്റെ' ക്രെഡിറ്റ്‌ ദൈവത്തിനാണ് നൽകുന്നത്.

മൂന്ന് മാസങ്ങൾക്കു മുൻപ് സൗത്ത് ആഫ്രിക്കക്കെതിരെയുള്ള സ്ക്വാഡിൽ ഇടം കിട്ടാതിരുന്ന താൻ 19 മത്സരങ്ങൾ തുടർച്ചയായി കളിച്ചത് അത്ഭുതമല്ലാതെ മറ്റെന്താണെന്നാണ് മാർനസ് ലബുഷെ ചോദിക്കുന്നത്. ഫൈനൽ മാച്ചിന്റെ തലേ ദിവസം രാത്രി പത്തുമണി വരെ ഒരു ഉറപ്പും ഉണ്ടായിരുന്നില്ല ഫൈനൽ കളിക്കുമോ എന്നതിൽ. എല്ലാം അവസാനിച്ചു എന്ന് വിചാരിച്ചിട്ടുള്ള അനേകം സന്ദർഭങ്ങളിൽ നിന്ന് ദൈവം അത്ഭുതങ്ങളിലൂടെ തന്നെ നടത്തിയിട്ടുണ്ടെന്ന് ലബുഷെ പറയുന്നു.

2019 ലെ ആഷസ് പരമ്പര വരെ മാർനസ് ലബുഷെ ക്രിക്കറ്റ് പ്രേമികൾക്ക് അത്ര സുപരിചിതനല്ലായിരുന്നു. വല്ലപ്പോഴും മാത്രമായിരിന്നു ടീമിൽ ഇടം ലഭിച്ചിരുന്നത്. എങ്കിൽ തന്നെ ടീമിലുള്ള മറ്റ് കളിക്കാർക്ക് വെള്ളവും മറ്റും കൊടുക്കൽ മാത്രമായിരുന്നു ജോലി. പക്ഷേ 2019 ലെ ആഷസ് പരമ്പരയോടെ ജീവിതം മാറിമറിഞ്ഞു

ആ പരമ്പരയിൽ രണ്ടാം ഇന്നിങ്സ്നിടെ പരിക്കേറ്റ മുൻ നായകൻ സ്റ്റീവ് സ്മിത്തിന് പകരക്കാരനായി മാർനസ് ലബുഷെയിന് കളത്തിൽ ഇറങ്ങാൻ സാധിച്ചു. അങ്ങനെയൊരു സബ്സ്റ്റിട്യൂഷൻ ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യത്തേതായിരുന്നു. ലബുഷെയിന്റെ ഭാഷയിൽ പറഞ്ഞാൽ അത്ഭുതം തന്നെ. ടെസ്റ്റ്‌ ക്രിക്കറ്റിലെ പരിഷ്കരിച്ച നിയമം അതായത് ഒരാൾക്ക് പരിക്കേറ്റാൽ മറ്റൊരാളെ അയക്കാം എന്നുള്ള നിയമം. ടെസ്റ്റിന്റെ അഞ്ചാം ദിവസം കളിക്കാരിൽ ഉൾപ്പെടാതെ മാറിയിരിക്കുകയാരുന്ന പിച്ചിന്റെ അവസ്ഥ എന്താണെന്ന് പോലും അറിയാത്ത ലബുഷെയിൻ പകരക്കാരനായി ബാറ്റ് ചെയ്യാൻ ഇറങ്ങി.

പരിഭ്രമമൊന്നും ഇല്ലാതെ ആത്മവിശ്വാസത്തോടെ ക്രീസിൽ നിന്ന മാർനസ് ലബുഷെയിൻ നേരിട്ട ആദ്യപന്ത് തന്നെ ഹെൽമറ്റ് തകർത്ത് മുഖത്തു പരിക്കേൽപ്പിച്ച ബൗൺസർ ആയിരുന്നു. ഡോക്ടറോട് ബാറ്റിംഗ് തുടരാനാണ് തന്റെ തീരുമാനം എന്ന് പറഞ്ഞ ലബുഷെയിൻ അന്ന് അടിച്ചെടുത്ത 59 റൺസ് ഓസീസിന് വളരെ നിർണ്ണായകമായി. പിന്നീട് ഇന്നുവരെയും ലബുഷെയിന് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

തനിക്ക് വേണ്ടി ഇരുമ്പോടാമ്പലുകളും പിച്ചളവാതിലുകളും തകർത്ത് മുന്നിലേക്ക് നയിക്കുന്ന, കഴുകനെപ്പോലെ തോളിൽ സംവഹിക്കുന്ന ദൈവപരിപാലന തന്റെ ബാറ്റിലെ കഴുകന്റെ ചിത്രത്തെപ്പറ്റി ചോദിക്കുന്നവരോടെല്ലാം മാർനസ് ലബുഷെയിൻ അഭിമാനത്തോടെ പറഞ്ഞുകൊണ്ടിരിക്കുന്നു




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.