നോര്‍ത്തേണ്‍ ടെറിട്ടറിയിലെ പള്ളികളില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം

നോര്‍ത്തേണ്‍ ടെറിട്ടറിയിലെ പള്ളികളില്‍ ക്രിസ്മസ് ഒരുക്ക ധ്യാനം

ഡാര്‍വിന്‍: അഗാപ്പെ ഇന്റര്‍നാഷണല്‍ കാത്തലിക് മിഷന്റെ ആഭിമുഖ്യത്തില്‍ ഓസ്ട്രേലിയയിലെ നോര്‍ത്തേണ്‍ ടെറിട്ടറിയിലുള്ള വിവിധ പള്ളികളിലും കമ്മ്യൂണിറ്റികളിലും സംഘടിപ്പിക്കുന്ന ക്രിസ്മസ് ഒരുക്ക ധ്യാനം ആരംഭിച്ചു. ആലീസ് സ്പ്രിങ്സിലെ ലാറ്റിന്‍ ഇടവകകള്‍, സിറോ മലബാര്‍ ഇടവകകള്‍, തദ്ദേശീയ സമൂഹങ്ങള്‍ (അബോര്‍ജിനല്‍ കമ്മ്യൂണിറ്റികള്‍) എന്നിവിടങ്ങളിലാണ് ധ്യാനം നടക്കുന്നത്. ഇംഗ്ലീഷിലും മലയാളത്തിലും നടക്കുന്ന ധ്യാനം ഡിസംബര്‍ മൂന്നിന് സമാപിക്കും.

ആലീസ് സ്പ്രിങ്‌സിലെ ഔവര്‍ ലേഡി ഓഫ് സേക്രഡ് ഹാര്‍ട്ട് ഇടവക (നവംബര്‍ 27-29), നോര്‍ത്തേണ്‍ ടെറിട്ടറി സെന്റ് തെരേസാസ് ചര്‍ച്ച് (സാന്താ തെരേസ - നവംബര്‍ 30, ഡിസംബര്‍ 1), ഉള്ളൂരു ചര്‍ച്ച് (നവംബര്‍ 25, 26), സിറോ മലബാര്‍ മിഷന്‍ (ഡിസംബര്‍ 3) എന്നിങ്ങനെയാണ് ധ്യാനം നടക്കുന്ന തീയതികള്‍. ഇതുകൂടാതെ അബോര്‍ജിനല്‍ കമ്മ്യൂണിറ്റികള്‍ക്കായുള്ള ധ്യാനം ആലീസ് സ്പ്രിങ്‌സിലും നടത്തപ്പെടും.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.