സ്പെയിനിൽ കത്തോലിക്ക സന്യാസിനിമാരുടെ യൂട്യൂബ് ചാനൽ വ്യാജ ആരോപണത്തെതുടർന്ന് പൂട്ടിച്ചു;വിവാദം

സ്പെയിനിൽ കത്തോലിക്ക സന്യാസിനിമാരുടെ യൂട്യൂബ് ചാനൽ വ്യാജ ആരോപണത്തെതുടർന്ന് പൂട്ടിച്ചു;വിവാദം

മാഡ്രിഡ്: സ്പെയിനിലെ 'ഹോം ഓഫ് ദ മദർ' എന്നറിയപ്പെടുന്ന സന്യാസിനീ സമൂഹം നടത്തുന്ന കത്തോലിക്ക യൂട്യൂബ് ചാനൽ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് നിരോധിച്ചതിൽ പ്രതിഷേധിച്ച് സന്യാസിനിമാർ. നവംബർ മൂന്നിനാണ് നിയമ ലംഘനങ്ങളും അഴിമതിയും ആരോപിച്ച് ചാനൽ നിർത്തലാക്കിയത്. യൂട്യൂബ് ചാനലിലേക്ക് വീഡിയോകൾ അപ്‌ലോഡ് ചെയ്യാനായി ഞങ്ങൾ ലോഗിൻ ചെയ്യാൻ ശ്രമിച്ചപ്പോഴാണ് ചാനൽ നിലവിലില്ല എന്നു മനസിലാകുന്നത്. ഗൂഗിളിന്റെ ഉടമസ്ഥതയിലുള്ള യൂട്യൂബ് ചാനൽ നീക്കം ചെയ്യുന്നതിനു മുമ്പ് നയങ്ങൾ ലംഘിക്കുന്നതിനെക്കുറിച്ച് യാതൊരു മുന്നറിയിപ്പും ഞങ്ങൾക്ക് ലഭിച്ചിരുന്നില്ലെന്ന് സി. ക്രിസ്റ്റൻ ഗാർഡ്നർ പറഞ്ഞു.

സ്പെയിൻ കേന്ദ്രീകരിച്ചുള്ള മൾട്ടിമീഡിയ കാത്തലിക് അപ്പോസ്തോലേറ്റായ, ഹോം ഓഫ് മദർ സമൂഹത്തിന്റെ നേതൃത്വത്തിലുള്ള ഈ യൂട്യൂബ് ചാനൽ ‘എച്ച്.എം ടെലിവിഷൻ ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 2016 ൽ ഇക്വഡോറിൽ സേവനമനുഷ്ഠിക്കുന്നതിനിടെ ഭൂകമ്പത്തിൽ കൊല്ലപ്പെട്ട ഐറിഷ് യുവസന്യാസിനിയായ ക്ലെയർ ക്രോക്കറ്റിന്റെ ജീവിതം അവതരിപ്പിക്കുന്ന ഡോക്യുമെന്ററി ഇതിലെ പ്രധാന വീഡിയോകളിലൊന്നായിരുന്നു. ഈ ഡോക്യുമെന്ററി നീക്കം ചെയ്തതിലും സന്യാസിനിമാർ ദുഖിതരാണ്.

ആരെയും കബളിപ്പിക്കാനോ, വഞ്ചിക്കാനോ വീഡിയോകളിലൂടെ ശ്രമിച്ചിട്ടില്ല. ഇതിലൂടെ ഞങ്ങൾ ധനസമ്പാദനം ലക്ഷ്യംവച്ചിട്ടുമില്ല. കാരണം ദൈവ പരിപാലനയിൽ മുന്നോട്ടു പോകുന്ന ഈ ചാനലിലൂടെ ഒരിക്കലും സാമ്പത്തിക നേട്ടം നേടാനുള്ള ഉദ്ദേശ്യം ഞങ്ങൾക്കുണ്ടായിരുന്നില്ല. മറിച്ച് സുവിശേഷം നൽകുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. അനേകം ആളുകളെ കത്തോലിക്കാ വിശ്വാസത്തിലേക്ക് തിരികെ കൊണ്ടുവരാൻ ഈ ചാനലിലൂടെ കഴിഞ്ഞിട്ടുണ്ടെന്ന് സന്യാസി സമൂഹം പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.