അബോർഷനെതിരെ പോരാട്ടം നടത്തിയ പ്രോ-ലൈഫ് പ്രവർത്തകൻ സ്റ്റാൾവാർട്ട് ക്രിസ് സ്ലാറ്ററി വിടവാങ്ങി

അബോർഷനെതിരെ പോരാട്ടം നടത്തിയ പ്രോ-ലൈഫ് പ്രവർത്തകൻ സ്റ്റാൾവാർട്ട് ക്രിസ് സ്ലാറ്ററി വിടവാങ്ങി

ന്യൂയോർക്ക് സിറ്റി: ന്യൂയോർക്കിലെ അബോർഷൻ വ്യവസായ പ്രമുഖർക്കുമെതിരെ പോരാടുകയും ഗർഭധാരണ സഹായ കേന്ദ്രങ്ങളുടെ ശൃംഖല സ്ഥാപിക്കുകയും ചെയ്ത പ്രോ-ലൈഫ് പ്രവർത്തകൻ സ്റ്റാൾവാർട്ട് ക്രിസ് സ്ലാറ്ററി വിടവാങ്ങി. ക്യാൻസറുമായുള്ള നീണ്ട പോരാട്ടത്തിന് ശേഷമാണ് 68 കാരനായ ക്രിസ് സ്ലാറ്ററിയുടെ മരണം. ന്യൂയോർക്കിലെ ബ്രോങ്ക്‌സിലെ കാൽവരി ആശുപത്രിയിൽ ദീർഘനാളായി ചികിത്സയിലായിരുന്നു.

ക്രിസ് സ്ലാറ്ററി 1985 മുതൽ 43,000 ത്തിലധികം കുട്ടികളെ ഗർഭഛിദ്രത്തിൽ നിന്ന് രക്ഷിക്കാൻ സഹായിച്ചിട്ടുണ്ടെന്നും 150000 ത്തിലധികം സ്ത്രീകൾക്ക് ഉപദേശം നൽകിയിട്ടുണ്ടെന്നും സ്ലാറ്ററിയുടെ പ്രോ ലൈഫ് ഇന്റേൺസ് വെബ്‌സൈറ്റ് സൂചിപ്പിക്കുന്നു. കുട്ടികളെ കൊല്ലപ്പെടുന്നതിൽ നിന്ന് രക്ഷിക്കാനുള്ള അതുല്യമായ കഴിവ് എനിക്കുണ്ട്. ലോകത്തിലെ ഏറ്റവും വിലയേറിയ ജീവികൾ മനുഷ്യരാണ്. ദൈവത്തിന്റെ സാദൃശ്യത്തിലും ഛായയിലും നിത്യമായ ആത്മാവോടെ അവർ സൃഷ്ടിക്കപ്പെട്ടിരിക്കുന്നെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സ്ലാറ്ററി പറഞ്ഞിരുന്നു.

ക്രിസ് ഞങ്ങൾക്ക് മാതൃകയാണ്. വളരെ ദുഷ്‌കരമായ ഒരു നഗരത്തിൽ അവൻ മികച്ച ജോലി ചെയ്തു. ന്യൂയോർക്ക് നഗരം ലോകത്തിന്റെ അബോർഷൻ തലസ്ഥാനമാണ്. എന്നാൽ ആയിരക്കണക്കിന് കുരുന്നു ജീവനുകളെ രക്ഷിക്കാൻ ആദേഹം പ്രയത്നിച്ചിട്ടുണ്ടെന്ന് അമേരിക്കയിലെ കാത്തലിക് യൂണിവേഴ്‌സിറ്റിയിലെ പ്രൊഫസറായ മൈക്കൽ ന്യൂ പറഞ്ഞു.

യുവതികൾക്ക് സഹായം നൽകാൻ ന്യൂയോർക്കിൽ ഒരു കേന്ദ്രം സ്ലാറ്ററി ആരംഭിച്ചു. അബോർഷൻ ക്ലിനിക്കുകൾക്കെതിരെ പലതവണ നിരത്തിലിറങ്ങി പോരാടി. അബോർഷനെതിരെയുള്ള പോരാട്ടത്തിന്റെ ഫലമായി സ്ലാട്ടറി നിരവധി തവണ അറസ്റ്റിലാവുകയും ന്യൂയോർക്കിലെ ഓപ്പറേഷൻ റെസ്ക്യൂ വക്താവാകുകയും ചെയ്തു. അബോർഷൻ വക്താക്കൾ സ്ലാറ്ററിയുടെ ഫോട്ടോ ന​ഗരങ്ങളിൽ പതിപ്പിച്ച് ദുഷ് പ്രചരണം നടത്തി. തൽഫലമായി ജോലി നഷ്ടമായി.

2013-ൽ സ്ലാറ്ററി രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിൽ ഒരു ഡസനോളം ക്ലിനിക്കുകൾ ആരംഭിച്ചു, അവയിൽ പ്രവർത്തിക്കാൻ സ്പെയിനിൽ നിന്ന് വോളണ്ടിയർമാരെ റിക്രൂട്ട് ചെയ്തു. എന്നാൽ ക്ലിനിക്കുകൾക്ക് അധിക കാലം പ്രവർത്തിക്കാൻ സാധിച്ചില്ല. 2010 ലും 2011 ലും ന്യൂയോർക്ക് സിറ്റി ഗർഭകാല സേവന കേന്ദ്രങ്ങൾക്കെതിരെ നിയമം പാസാക്കി. സ്ലാറ്ററി കോടതിയിൽ പോയി. 2014 ൽ ന്യൂയോർക്ക് സിറ്റിക്കെതിരെ വിജയം നേടി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.