കൊച്ചി: നാല് പേരുടെ മരണത്തിന് കാരണമായ അപകടത്തെക്കുറിച്ച് വിശദീകരിച്ച് സംഭവത്തിന് ദൃക്‌സാക്ഷിയായ കുസാറ്റ് വിദ്യാര്‍ഥി. ഓപ്പണ്‍ എയറായ താഴേക്ക് പടികളുള്ള ഓഡിറ്റോറിയത്തിലായിരുന്നു സംഗീത പരിപാടി സംഘടിപ്പിച്ചിരുന്നത്.
ഗേറ്റ് തുറന്ന ഉടനെ വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തിലേക്ക് ഓടിക്കയറുകയും പടികള്‍ ഇറങ്ങുന്നതിനിടെ ആദ്യം വന്ന വിദ്യാര്‍ഥികളിലൊരാള്‍ വീഴുകയും അവരെ തട്ടി അവരുടെ മുകളിലേക്ക് മുകളിലേക്കായി മറ്റുള്ളവര്‍ വീഴുകയായിരുന്നുമെന്ന് സംഭവത്തിന് ദൃക്‌സാക്ഷിയായ വിദ്യാര്‍ഥി വെളിപ്പെടുത്തി.
കുസാറ്റ് ക്യാംപസില്‍ ടെക്ക് ഫെസ്റ്റിന്റെ അവസാന ദിനത്തോട് അനുബന്ധിച്ചാണ് സംഗീത പരിപാടി സംഘടിപ്പിച്ചത്. പ്രശസ്ത ഗായിക നികിത ഗാന്ധിയുടെ ഗാനമേളയായിരുന്നു സംഘടിപ്പിച്ചിരുന്നത്.
പരിപാടി ആരംഭിച്ചയുടന്‍ തന്നെ വിദ്യാര്‍ഥികളെല്ലാം അകത്തേക്ക് കയറാന്‍ തിരക്ക് കൂട്ടി. ആദ്യം വന്നവര്‍ പടിയിറങ്ങുന്നതിനിടെ താഴേക്കു വീഴുകയും പിന്നാലെ എത്തിയവര്‍ ഇവരുടെ മുകളിലേക്ക് വീഴുകയുമായിരുന്നു.
അപകടത്തില്‍ രണ്ട് വീതം ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഉള്‍പ്പെടെ നാല് പേര്‍ മരിച്ചു. പരിക്കേറ്റ ഇരപതിലധികം പേരില്‍ 15 ഓളം പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെയെല്ലാം കളമശേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകുന്നേരം ഏഴോടെയാണ് അപകടം.
കൂടുതല്‍ വായനയ്ക്ക്: കുസാറ്റ് ടെക് ഫെസ്റ്റിനിടെ തിക്കിലും തിരിക്കിലും പെട്ട് നാലു വിദ്യാര്‍ഥികള്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.