പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച: ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

പ്രധാനമന്ത്രിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ച: ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ പഞ്ചാബ് സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് ഉദ്യോഗസ്ഥരെ സസ്പെന്‍ഡ് ചെയ്തു. എസ്.പി ഉള്‍പ്പെടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍ ലഭിച്ചത്. ഡി.വൈ.എസ്.പി റാങ്കിലുള്ള രണ്ട് ഉദ്യോഗസ്ഥരും ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്നു.

2022 ജനുവരി അഞ്ചിന് ബട്ടിന്‍ഡ എയര്‍പോര്‍ട്ടില്‍ നിന്ന് ഫിറോസ്പൂരിലേക്ക് റോഡ് മാര്‍ഗം യാത്ര ചെയ്യുന്നതിനിടെ ഫ്‌ളൈ ഓവറില്‍ അരമണിക്കൂറോളം മോഡി കുടുങ്ങിയിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സസ്പെന്‍ഷന്‍. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി റാലിയില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു സംഭവം.

വാഹന വ്യൂഹം കുടുങ്ങിയതുമായി ബന്ധപ്പെട്ട സുരക്ഷാ വീഴ്ചയെ കുറിച്ച് അന്വേഷിക്കാന്‍ സുപ്രീം കോടതി സമിതിയെ നിയോഗിച്ചിരുന്നു. സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ഉദ്യോഗസ്ഥര്‍ക്ക് നടപടി നേരിടേണ്ടി വന്നത്.

ഫിറോസ്പൂരില്‍ പ്രതിഷേധക്കാരുടെ ഉപരോധം കാരണമാണ് പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കുടുങ്ങിയത്. ഇതേ തുടര്‍ന്ന് റാലി ഉള്‍പ്പെടെയുള്ള പരിപാടികളില്‍ പങ്കെടുക്കാതെ പഞ്ചാബില്‍ നിന്ന് മടങ്ങുകയായിരുന്നു. എന്നാല്‍ പഞ്ചാബ് തിരഞ്ഞെടുപ്പിന് മുന്നോടിയായി നടന്ന ഈ സംഭവം രാഷ്ട്രീയ ചേരിതിരിവിലേക്കും വഴിവെച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.