എന്‍ബിഎ അംഗീകാരം നേടി ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം; സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് മറ്റൊരു പൊന്‍തൂവല്‍

എന്‍ബിഎ അംഗീകാരം നേടി ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ വിഭാഗം; സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് മറ്റൊരു പൊന്‍തൂവല്‍

തൃശൂര്‍: കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജിലെ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങ്ങിന് നാഷണല്‍ ബോര്‍ഡ് ഓഫ് അക്രെഡിറ്റേഷന്‍ ലഭിച്ചു. കേരളത്തിലെ സ്വാശ്രയ കോളേജുകളില്‍ കോഴ്‌സുകളിലും പഠനത്തിലും പ്ലേസ്‌മെന്റിലും ഏറെ മികവില്‍ നില്‍ക്കുന്ന സഹൃദയ എഞ്ചിനീയറിംഗ് കോളേജിന് മറ്റൊരു പൊന്‍തൂവല്‍കൂടിയാണിത്.

2023 -2026 വരെയാണ് അക്രെഡിറ്റേഷന്‍ കാലാവധി. നിലവില്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ്, ബയോ ടെക്‌നോളജി, കമ്പ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്, സിവില്‍ എന്‍ജിനീയറിങ് എന്നീ വിഭാഗങ്ങള്‍ക്ക് എന്‍ബിഎ അംഗീകാരം ലഭിച്ചിട്ടുണ്ട്.

അധ്യാപകര്‍, സ്റ്റാഫ്, വിദ്യാര്‍ത്ഥികള്‍ തുടങ്ങി കോളേജുമായി ബന്ധപ്പെട്ട എല്ലാവരുടെയും പരിശ്രമങ്ങളാണ് മറ്റൊരു അംഗീകാരം കൂടി നേടിയെടുക്കാന്‍ സഹായിച്ചതെന്ന് കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ഡോ. ആന്റോ ചുങ്കത്ത് പറഞ്ഞു.

കേരളത്തിലെ മികച്ച എഞ്ചിനീയറിംഗ് കോളേജുകള്‍ക്കായി ബാങ്ക് ഓഫ് ബറോഡ ഏര്‍പ്പെടുത്തിയ അച്ചീവേഴ്‌സ് അവാര്‍ഡ് തുടര്‍ച്ചയായ രണ്ടാം വര്‍ഷവും കൊടകര സഹൃദയ എഞ്ചിനീയറിംഗ് കോളേജ് സ്വന്തമാക്കിയിരുന്നു. ദീര്‍ഘ വീക്ഷണമുള്ള നേതൃത്വം, അനുഭവ പരിജ്ഞാനമുള്ള അധ്യാപകര്‍, മികച്ച പ്ലേസ്‌മെന്റ് എന്നിവ സഹൃദയ കോളേജിനെ വേറിട്ടതാക്കുന്നു.

കൂടാതെ കാലഘട്ടത്തിനനുസരിച്ചുള്ള എഞ്ചിനീയറിംഗ് പഠന പരിശീലന സെമിനാറുകള്‍, ഫെസ്റ്റുകള്‍, പഠിക്കാന്‍ മിടുക്കരായ അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്, ഒരു ലക്ഷം സ്‌ക്വയര്‍ ഫീറ്റിലുള്ള സെന്‍ട്രല്‍ ലൈബ്രറി, മള്‍ട്ടിമീഡിയ സെന്റര്‍, ഇന്‍ഡോര്‍ സ്റ്റേഡിയം, ഹെല്‍ത്ത് - കൗണ്‍സിലിംഗ് സെന്റര്‍, മികച്ച പ്ലേസ്‌മെന്റ് റെക്കോര്‍ഡ്, ഐഎസ്ഒ, നാക് (NAAC) അംഗീകാരങ്ങള്‍ എന്നിവയെല്ലാം കോളേജിനെ കൂടുതല്‍ മികവുറ്റതാകുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.