എസ്ബിഐ വിളിക്കുന്നു; ഒഴിവുകള്‍ 8000 ത്തിലധികം

എസ്ബിഐ വിളിക്കുന്നു; ഒഴിവുകള്‍ 8000 ത്തിലധികം

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ക്ലറിക്കല്‍ കേഡറിലെ ജൂനിയര്‍ കസ്റ്റമര്‍ സപ്പോര്‍ട്ട് ആന്റ് സെയില്‍സ് തസ്തികയില്‍ നിരവധി ഒഴിവുകള്‍. 8540 ഒഴിവുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി ഡിസംബര്‍ ഏഴ് വരെ അപേക്ഷിക്കാം.

കേരളത്തില്‍ ബാക്ക്‌ലോഗ് (ബാക്ക്ലോഗ് ഒഴിവുകള്‍ എന്നാല്‍ റിക്രൂട്ട്മെന്റ് വര്‍ഷത്തില്‍ ആ ഒഴിവുകള്‍ നികത്താന്‍ രണ്ട് തവണ ശ്രമിച്ചതിന് ശേഷവും അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളുടെ അഭാവത്തില്‍ നികത്തപ്പെടാതെ അവശേഷിക്കുന്ന സംവരണം ചെയ്ത ഒഴിവുകള്‍) ഒഴിവുകളടക്കം 58 ഒഴിവുകളുണ്ട്. ഏതെങ്കിലും ഒരു സംസ്ഥാനത്തേക്ക് മാത്രമാണ് അപേക്ഷിക്കാന്‍ സാധിക്കുക. ആ സംസ്ഥാനത്തെ ഭാഷ എഴുതാനും വായിക്കാനും സംസാരിക്കാനും കഴിയണം.

ശമ്പളം: 17,900-47,920 രൂപ

യോഗ്യത: ബിരുദം

പ്രായം: 2023 ഏപ്രില്‍ ഒന്നിന് 20-28 വയസ് തികഞ്ഞവര്‍ ആയിരിക്കണം. പട്ടിക വിഭാഗത്തിന് അഞ്ച്, ഒബിസിക്ക് മൂന്ന്, ഭിന്നശേഷിക്കാര്‍ക്ക് 10 എന്നിങ്ങനെയാണ് ഇളവ്. വിമുക്തഭടന്‍മാര്‍ക്കും ഇളവ് ലഭിക്കും.

തിരഞ്ഞെടുപ്പ്: ഓണ്‍ലൈനായി പ്രിലിമിനറി, മെയിന്‍ പരീക്ഷകളുണ്ട്. ജനുവരിയില്‍ ഒരു മണിക്കൂറിന്റെ പ്രിലിമിനറി പരീക്ഷ. ഇംഗ്ലീഷ്, ന്യൂമെറിക്കല്‍ എബിലിറ്റി, റീസണിങ് വിഭാഗങ്ങളില്‍ നിന്നുള്ള 100 ഒബ്ജക്ടീവ് ചോദ്യങ്ങളാണ് ഉണ്ടാകുക. കേരളത്തില്‍ കണ്ണൂര്‍, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശൂര്‍, കൊച്ചി, കോട്ടയം, ഇടുക്കി, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാ കേന്ദ്രങ്ങളുണ്ട്. ഇംഗ്ലീഷിലും മലയാളത്തിലും ചോദ്യങ്ങള്‍ ഉണ്ടായിരിക്കും.

ഒബ്‌ജെക്ടീവ് മാതൃകയില്‍ തന്നെയാണ് ഫെബ്രുവരിയിലെ മെയിന്‍ പരീക്ഷയും നടക്കുക. പ്രാദേശിക ഭാഷാ ടെസ്റ്റുമുണ്ട്. 10/12 ക്ലാസ് വരെ പ്രാദേശിക ഭാഷ പഠിച്ചതിന്റെ സര്‍ട്ടിഫിക്കറ്റോ മാര്‍ൈക്ക് ഷീറ്റോ ഹാജരാക്കുന്നവര്‍ക്ക് ഇതു ബാധകമല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ആറ് മാസം പ്രാബേഷന്‍ കാലയളവാണ്.
ഫീസ്: 750 രൂപ ഓണ്‍ലൈനായി അടയ്ക്കണം. പട്ടിക വിഭാഗം, വിമുക്തഭടന്‍മാര്‍, ഭിന്നശേഷി അപേക്ഷകര്‍ക്ക് ഫീസ് ഇല്ല.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.