അമേരിക്കയിൽ മൂന്ന് പാലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെയെപ്പ് ; ഒരാളുടെ നില ഗുരുതരം

അമേരിക്കയിൽ മൂന്ന് പാലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെയെപ്പ് ; ഒരാളുടെ നില ഗുരുതരം

വാഷിം​ഗ്ടൺ: അമേരിക്കയിൽ മൂന്നു പാലസ്തീൻ വിദ്യാർത്ഥികൾക്ക് നേരെ വെടിവെയ്പ്പ്. വിദ്യാർ‌ത്ഥികളായ ഹിഷാം അവർതാനി, കിന്നൻ അബ്ദേൽ, തഹ്‌സീൻ അഹമ്മദ് എന്നിവർക്കാണ് വെടിയേറ്റത്. ശനിയാഴ്ച രാത്രി വെർമൺഡ് സർവകലാശാലയ്ക്ക് സമീപമാണ് സംഭവം. ഒരു വിദ്യാർത്ഥിയുടെ നില ഗുരുതരമായി തുടരുകയാണ്.

ആക്രമണത്തിനിരയായവർ കെഫിയ ധരിക്കുന്നവരും അറബ് സംസാരിക്കുന്നവരുമായിരുന്നു. അതേ സമയം പ്രതിയെ ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. വിദ്വേഷ കുറ്റകൃത്യത്തിന് കേസെടുക്കണമെന്ന് വിദ്യാർത്ഥികളുടെ കുടുംബം ആവശ്യപ്പെട്ടു. അമേരിക്കൻ പൗരത്വം നേടിയവരാണ് യുവാക്കളിൽ രണ്ടുപേർ. ഒരാൾ നിയമപ്രകാരമുള്ള താമസക്കാരനും. ഇസ്രയേൽ - ഹമാസ് യുദ്ധം നടക്കുന്ന സാഹചര്യത്തിൽ ഇതൊരു വംശീയ ആക്രമണമാകാമെന്നാണ് സൂചനകൾ.

വെർമോണ്ടിലെ ബർലിംഗ്ടണിൽ മൂന്ന് പാലസ്തീൻ യുവാക്കൾ വെടിയേറ്റ് മരിച്ചുവെന്നത് ഞെട്ടിപ്പിക്കുന്നതും ആഴത്തിൽ വേദനിപ്പിക്കുന്നതുമാണെന്നും വിദ്വേഷത്തിന് എവിടെയും സ്ഥാനമില്ലെന്നും വെർമോണ്ട് സെനറ്ററും മുൻ ഡെമോക്രാറ്റ് പ്രസിഡന്റ് സ്ഥാനാർത്ഥിയുമായ ബെർണി സാൻഡേഴ്‌സ് സോഷ്യൽ മീഡിയയിൽ കുറിച്ചു


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.