ഭൂമിയിൽ നിന്ന് 17 ദശലക്ഷം പ്രകാശവർഷം അകലെയുള്ള 'ഈവിൾ ഐ' ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ

ഭൂമിയിൽ നിന്ന് 17 ദശലക്ഷം പ്രകാശവർഷം അകലെയുള്ള 'ഈവിൾ ഐ' ഗാലക്സിയുടെ ചിത്രം പുറത്തുവിട്ട് നാസ

വാഷിംഗ്ടൺ ഡി.സി: ഭൂമിയിൽ നിന്ന് ഏകദേശം 17 ദശലക്ഷം പ്രകാശവർഷം അകലെയുള്ള ഈവിൾ ഐ ഗാലക്‌സിയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ പുറത്ത് വിട്ട് നാസ. വടക്കൻ നക്ഷത്ര സമൂഹമായ കോമ ബെറെനിസെസിൽ സ്ഥിതി ചെയ്യുന്ന ഈവിൾ ഐ എന്നും എം64 എന്നും ഇത് അറിയപ്പെടുന്നു. പതിനെട്ടാം നൂറ്റാണ്ടിൽ ഫ്രഞ്ച് ജ്യോതിശാസ്ത്രജ്ഞനായ മെസ്സിയറാണ് ഈ ഗാലക്‌സി കണ്ടെത്തുന്നത്.

മറ്റ് ഗാലക്‌സികളെ അപേക്ഷിച്ച് വിപരീത ദിശയിലാണ് ഇതിന്റെ കറക്കം. ഗാലക്സിയുടെ പുറം ഭാഗത്തുള്ള വാതകമാണ് അതിന്റെ ആന്തരിക പ്രദേശങ്ങളിലെ വാതകങ്ങളിൽ നിന്നും നക്ഷത്രങ്ങളിൽ നിന്നും വിപരീത ദിശയിൽ കറങ്ങുന്നത്. ഒരു ദശലക്ഷം വർഷങ്ങൾക്ക് മുൻപ് എം64 ഉം സാറ്റലൈറ്റ് ഗാലക്സിയും തമ്മിലുണ്ടായ ലയനമാണ് ഈ വിചിത്ര സ്വഭാവത്തിന് കാരണമെന്നാണ് നാസയുടെ കണ്ടെത്തൽ.

ചിത്രത്തിൽ തവിട്ട് ഓറഞ്ച് നിറത്തിൽ ഉരുണ്ട പൊടികൾക്കിടയിൽ തിളങ്ങുന്ന ഒരു ഗാലക്‌സി കാണാം. അതിനകത്ത് തിളക്കമുള്ള മഞ്ഞ ന്യൂക്ലിയസ് കാണാനും സാധിക്കും. കൂടാതെ മദ്ധ്യഭാഗത്തിന് ചുറ്റും നീല, പർപ്പിൾ നിറത്തിങ്ങളിലുള്ള ഡോട്ടുകൾ കറങ്ങുന്നതും കാണാം. ഗാലക്സിയുടെ തിളക്കമുള്ള ന്യൂക്ലിയസിന് മുന്നിൽ പൊടി ആഗിരണം ചെയ്യുന്നതിനായി ഇരുണ്ട ഒരു ബാൻഡ് ഉണ്ട്. ഇത് പൊടികൾ പിടിച്ചെടുക്കുമ്പോൾ ഈവിൾ ഐ രൂപമാണ് ഉണ്ടാകുന്നത്. അതിനാലാണ് ഇതിന് ഈവിൾ ഐ എന്ന പേര് നൽകിയിരിക്കുന്നത്. നാസയുടെ ഹബിൾ ദൂരദർശിനിയാണ് ചിത്രം പകർത്തിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.