ന്യൂയോര്‍ക്കിലെ പ്രശസ്തമായ റോക്ക്‌ഫെല്ലര്‍ ക്രിസ്മസ് ട്രീ നാളെ മിഴി തുറക്കും

ന്യൂയോര്‍ക്കിലെ പ്രശസ്തമായ റോക്ക്‌ഫെല്ലര്‍ ക്രിസ്മസ് ട്രീ നാളെ മിഴി തുറക്കും

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്ക് സിറ്റിയിലെ മിഡില്‍ടൗണ്‍ മാന്‍ഹട്ടണിലുള്ള റോക്ക് ഫെല്ലര്‍ സെന്ററിലെ വിഖ്യാതമായ റോക്ക്‌ഫെല്ലര്‍ ക്രിസ്മസ് ട്രീ നാളെ മിഴി തുറക്കും.

പ്രാദേശിക സമയം നാളെ രാത്രി എട്ടിനാണ് ട്രീയില്‍ ലൈറ്റ് തെളിയിക്കുന്ന ചടങ്ങ്. തുടര്‍ന്ന് പ്രമുഖര്‍ നയിക്കുന്ന വിവിധ കലാപരിപാടികള്‍ അരങ്ങേറും. 1933 മുതല്‍ റോക്ക്‌ഫെല്ലര്‍ സെന്റര്‍ ക്രിസ്മസ് ട്രീ അമേരിക്കന്‍ സംസ്‌കാരത്തിന്റെ ഭാഗമാണ്. ക്രിസ്മസ് ട്രീകളുടെ കൂട്ടത്തിലെ രാജാവായാണ് ഇത് അറിയപ്പെടുന്നത്.

നോര്‍വീജിയന്‍ പൈന്‍ മരമാണ് ഇവിടെ ക്രിസ്മസ് ട്രീയ്ക്കായി തിരഞ്ഞെടുക്കുന്നത്. സാധാരണയായി 69 മുതല്‍ 100 അടി വരെ ഉയരം ഇവയ്ക്കുണ്ടാകും. ജനുവരി 13 വരെ റോക്ക്‌ഫെല്ലര്‍ ക്രിസ്മസ് ട്രീയില്‍ ദീപാലങ്കാരങ്ങള്‍ കാണാം.

80 അടി ഉയരവും 43 അടി വീതിയുമുള്ള ഈ വര്‍ഷത്തെ ട്രീയില്‍ വിവിധ നിറത്തിലെ 50,000 എല്‍.ഇ.ഡി ലൈറ്റുകളും സ്വറോവ്സ്‌കി ക്രിസ്റ്റല്‍ സ്റ്റാറുകളുമുണ്ട്. ട്രീയുടെ മുകളില്‍ ഒമ്പത് അടി നീളവും 900 പൗണ്ട് ഭാരവുമുള്ള കൂറ്റന്‍ സ്വറോവ്സ്‌കി സ്റ്റാറുണ്ട്. 12 ടണ്‍ ഭാരമുള്ള ട്രീ ന്യൂയോര്‍ക്കിലെ വെസ്റ്റല്‍ പട്ടണത്തില്‍ നിന്നാണ് എത്തിച്ചിട്ടുള്ളത്.

ക്രിസ്മസ് രാവുകളുടെ കാലമെത്തിയതോടെ അലങ്കാര ദീപങ്ങളും വിവിധ നിറത്തിലെ ഉരുണ്ട ബോളുകളുമൊക്കെ കൊണ്ട് അലങ്കരിച്ച് തലയെടുപ്പോടെ നില്‍ക്കുന്ന ക്രിസ്മസ് ട്രീകള്‍ ലോകമെമ്പാടും ഉയര്‍ന്നു തുടങ്ങിയിട്ടുണ്ട്.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.