ചങ്ങനാശ്ശേരി അതിരൂപത പ്രവാസിഅപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയ ദിനം ആചരിച്ചു

ചങ്ങനാശ്ശേരി അതിരൂപത പ്രവാസിഅപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയ ദിനം ആചരിച്ചു

ദുബായ്: ചങ്ങനാശ്ശേരി അതിരൂപത പ്രവാസിഅപ്പോസ്റ്റലേറ്റ് പ്രവാസി ഭാരതീയദിനം ആചരിച്ചു. ജനുവരി 9 നു നടന്ന ഗൾഫ്കോർഡിനേഷൻ മീറ്റിംഗിൽ ഡയറക്ടർ ഫാദർ റ്റെജി പുതുവീട്ടിൽക്കളം അദ്ധ്യക്ഷത വഹിച്ചു. പ്രവാസികളുടെ ക്ഷേമം എന്നത് ഒരു ശുശ്രൂഷയായി കണ്ടുകൊണ്ടാണ് പ്രവാസിഅപ്പോസ്റ്റലേറ്റ്   പ്രവർത്തിക്കുന്നത് എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ വിവിധ പ്രവാസക്ഷേമ പദ്ധതികൾ പ്രവാസികളിലേക്കു എത്തിച്ചേരുവാനും ക്ഷേമപദ്ധതികളുടെ പേരിൽ കബളിക്കപ്പെടാതിരിക്കുവാനും പ്രവാസിഅപ്പോസ്റ്റലേറ്റ് സഹായങ്ങൾ നൽകുന്നു. പ്രവാസക്ഷേമ പദ്ധതികൾ പ്രവാസികളിലേക്കു എത്തിച്ചേരുവാനും ക്ഷേമപദ്ധതികളുടെ പേരിൽ കബളിക്കപ്പെടാതിരിക്കുവാനും   പ്രവാസിഅപ്പോസ്റ്റലേറ്റ് സഹായങ്ങൾ നൽകുന്നു. ‘ആത്മനിർഭർ ഭാരതിനെ പ്രോത്സാഹിപ്പിക്കുക’ എന്ന പ്രവാസി ഭാരതീയ കൺവെൻഷൻ 2021ന്റെ പ്രമേയത്തോട് ചേർന്നുനിന്നുകൊണ്ട് പ്രവാസി അപ്പൊസ്തലേറ്റ് തദ്ദേശീയമായ ഉൽപ്പന്നങ്ങൾ നിർമ്മിക്കാനും വിപണിയിലെത്തിക്കാനുമുള്ള പരിശ്രമങ്ങൾ തുടങ്ങിയതായി അദ്ദേഹം അറിയിച്ചു. വിവിധരാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ സമ്മേളനത്തിൽ സംസാരിച്ചു. ജേക്കബ് കുഞ്ചെറിയ നേതൃത്വം നൽകിയ പ്രാർത്ഥനയോടുകൂടെ ആരംഭിച്ച സമ്മേളനത്തിൽ മാത്യു നെല്ലുവേലിൽ സ്വാഗതവും മനോജ് അലക്സ് നന്ദിയും പറഞ്ഞു. രാജേഷ് കൂത്രപ്പള്ളിൽ റിപ്പോർട്ട് അവതരിപ്പിച്ചു.

പ്രവാസിദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേകാഘോഷങ്ങൾക്കു ജോ കാവാലം ,ഷെവലിയാർ സിബി വാണിയപ്പുരക്കൽ ,തങ്കച്ചൻ പൊന്മങ്കൽ  എന്നിവർ നേതൃത്വം നൽകി. ഇതിനോട് അനുബന്ധിച്ച് യുഎ ഇ പ്രവാസി അപ്പോസ്തലേറ്റ് എക്സിക്യുട്ടീവ് സമ്മേളനവും ചേർന്നു . എല്ലാവർഷവും ജനുവരി 9 പ്രവാസിഭാരതീയദിനം പ്രത്യേകാഘോഷങ്ങളോട് ആചരിക്കുവാൻ തീരുമാനിച്ചു.

അതിരൂപതയിലെ പ്രവാസ കുടുംബങ്ങൾക്കായി പ്രവാസിഭാരതീയദിന ആശംസകൾ നേർന്നുകൊണ്ട് ഡയറക്റ്റർ ഫാദർ റ്റെജി പുതുവീട്ടിൽക്കളം പ്രത്യേക വാട്സപ്പ് / ഇമെയിൽ സന്ദേശം നൽകി. റേഡിയോ മീഡിയ 90.8 ലൂടെ പ്രത്യേക പ്രവാസി ഭാരതീയ ദിന പരിപാടികളും ഫാ. റ്റെജി പുതുവീട്ടിൽക്കളത്തിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.